ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളില്‍ മാര്‍ച്ച് 21ന് തെരഞ്ഞെടുപ്പ്; മാര്‍ച്ച് നാലിന് വിജ്ഞാപനം പുറത്തിറങ്ങും; 11 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള മൂന്ന് രാജ്യസഭാ എംപിമാരുടെ കാലാവധി കഴിയുന്ന ഒഴിവുകളിലേക്ക് മാര്‍ച്ച് 21ന് തെരഞ്ഞെടുപ്പ് നടക്കും. മാര്‍ച്ച് നാലിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. 11 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗമായ എകെ ആന്റണി, സിപിഐഎം നേതാവ് ടിഎന്‍സീമ, സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറി കെ.എന്‍ ബാലഗോപാല്‍ എന്നിവരുടെ കാലാവധിയാണ് പൂര്‍ത്തിയാവുന്നത്.

നാഗാലാന്‍ഡ്, പഞ്ചാബ്, അസം, ഹിമാചല്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി 13 രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. കോണ്‍ഗ്രസ് 5, ബി.ജെ.പി 2, ശിരോമണി അകാലിദള്‍ 2, സിപിഐഎം 3, നാഗാ പീപ്പിള്‍സ് ഫ്രണ്ട് 1 എന്നിങ്ങനെയാണ് ഒഴിവ് വരുന്ന സീറ്റുകള്‍.

2015ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ വയലാര്‍ രവി, സിപിഐഎമ്മിലെ കെ.കെ രാഗേഷ്, മുസ്ലീലിം ലീഗിലെ പി.വി അബ്ദുല്‍ വഹാബ് എന്നിവര്‍ വിജയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News