സ്‌നാപ്ഡീലില്‍ കൂട്ടപ്പിരിച്ചുവിടല്‍; കമ്പനി നീക്കത്തില്‍ പ്രതിഷേധിച്ച് ജീവനക്കാരുടെ പ്രതിഷേധം; വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് കമ്പനി വക്താവ്

ബംഗളൂരു: പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ സ്‌നാപ്ഡീലില്‍ കൂട്ടപ്പിരിച്ചുവിടല്‍. കോണ്‍ടാക്റ്റ് സെന്ററിലെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്ന കമ്പനിയുടെ നീക്കത്തില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ പ്രതിഷേധം നടത്തി.

2015 നവംബര്‍ മുതലാണ് കമ്പനി ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ സ്‌നാപ്ഡീല്‍ നടപടി ആരംഭിച്ചത്. ജീവനക്കാരുടെ എണ്ണം 600ല്‍ എത്തിക്കുക എന്നതാണ് കമ്പനിയുടെ ഉദ്ദേശമെന്നാണ് ജീവനക്കാര്‍ പറയുന്നത്. ജൂനിയര്‍ തസ്തികകളിലുള്ളവരെയും, പുതുതായി ജോലിക്ക് ചേര്‍ന്നവരെയുമാണ് വെട്ടിക്കുറയ്ക്കല്‍ ബാധിക്കുന്നത്.

എന്നാല്‍ പിരിച്ചുവിടല്‍ നടക്കുന്നില്ലെന്നും വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും കമ്പനി വക്താവ് പറഞ്ഞു. പ്രകടനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 200 പേരെ മാത്രമേ ഒഴിവാക്കിയിട്ടുള്ളൂവെന്നാണ് കമ്പനിയുടെ വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News