പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു; രണ്ടു വര്‍ഷത്തിന് ശേഷം കാമുകന്‍ പിടിയില്‍; ആത്മഹത്യ യുവാവിന് ഭാര്യയും കുട്ടികളും ഉണ്ടെന്ന് അറിഞ്ഞ്

പത്തനംതിട്ട: പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് കോളേജ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ട് വര്‍ഷത്തിന് ശേഷം കാമുകന്‍ പിടിയില്‍. കോന്നി വകയാര്‍ സ്വദേശി ജിതിനെയാണ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്.

പെണ്‍കുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കിയ ശേഷം ബസ് ഡ്രൈവറായിരുന്ന ജിതിന്‍ ഗള്‍ഫിലേക്ക് മുങ്ങുകയായിരുന്നു. ഇയാള്‍ക്ക് ഭാര്യയും കുട്ടികളും ഉണ്ടെന്ന് അറിഞ്ഞതോടെയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. രണ്ടു വര്‍ഷത്തോളം ഗള്‍ഫിലും ദക്ഷിണാഫ്രിക്കയിലും ജോലി ചെയ്ത് കഴിഞ്ഞിരുന്ന ജിതിന്‍ നാട്ടിലെത്തിയപ്പോഴാണ് ഇയാളെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

2014ലാണ് പെണ്‍കുട്ടിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുമായി പരിചയത്തിലായ ജിതിന്‍ ബസ് തന്റെതാണെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും മാതാപിതാക്കള്‍ വിദേശത്താണെന്ന് പറഞ്ഞ് വിവാഹം കഴിക്കാമെനന്ന് ഉറപ്പ് നല്‍കുകയും ചെയ്യുകയായിരുന്നു. എന്നാല്‍ ജിതിന് ഭാര്യയും മക്കളും ഉണ്ടെന്ന് അറിഞ്ഞതോടെ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel