യാത്രാ-ചരക്കുകൂലികള്‍ വര്‍ധിപ്പിക്കാതെ സുരേഷ് പ്രഭുവിന്റെ റെയില്‍ ബജറ്റ്; കേരളത്തിന് കാര്യമായി ഒന്നുമില്ല; സ്വകാര്യവല്‍കരണത്തിന് പ്രധാന പരിഗണന

ദില്ലി: യാത്രാ – ചരക്കുകൂലികള്‍ വര്‍ധിപ്പിക്കാതെ റെയില്‍ ബജറ്റ്. സ്വകാര്യവല്‍കരണത്തിനുള്ള സാധ്യതകള്‍ നടപ്പാക്കുന്നതിന് ഊന്നല്‍ നല്‍കിയുള്ള ബജറ്റാണു സുരേഷ് പ്രഭു അവതരിപ്പിച്ചത്. നാനൂറു സ്റ്റേഷനുകള്‍ സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കുകയും ആധുനീകരിക്കുകയും ചെയ്യും. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കാനാണു മുന്‍ഗണനയെന്നും സുരേഷ് പ്രഭു വ്യക്തമാക്കി.

യാത്രാ ട്രെയിനുകളുടെ വേഗം വര്‍ധിപ്പിക്കാനും നിര്‍ദേശമുണ്ട്. തിരുവനന്തപുരം-ദില്ലി യാത്രാ സമയം ആറു മണിക്കൂര്‍ കുറയ്ക്കും. തിരുവനന്തപുരത്ത് സബര്‍ബന്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും. എല്ലാ റെയില്‍വേ സ്റ്റേഷന്‍ കൗണ്ടറുകളും സിസിടിവി നിരീക്ഷണത്തിലാക്കും. സമ്പൂര്‍ണമായി റിസര്‍വേഷനില്ലാത്ത ദീര്‍ഘദൂര സര്‍വീസുകളും ആരംഭിക്കും. ഗുജറാത്തില്‍ റെയില്‍വേ സര്‍വകലാശാല ആരംഭിക്കാനും നിര്‍ദേശമുണ്ട്.

മറ്റു പ്രധാന നിര്‍ദേശങ്ങള്‍

  • താഴ്ന്ന പ്ലാറ്റ്‌ഫോമുകളുടെ ഉയരും കൂട്ടും
  • 139 എന്ന നന്പര്‍ വിളിച്ചാല്‍ ടിക്കറ്റുകള്‍ റദ്ദാക്കാം
  • തിരുവനന്തപുരം – ദില്ലി യാത്രാസമയം 6 മണിക്കൂര്‍ കുറയും
  • ടിക്കറ്റ് എടുക്കാന്‍ ആപ്ലിക്കേഷന്‍ ആരംഭിക്കും
  • യാത്രക്കാര്‍ക്ക് ട്രാവല്‍ ഇന്‍ഷുറന്‍സ് നടപ്പാക്കും
  • തീര്‍ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ട്രെയിന്‍ സര്‍വീസ് ആരംഭിക്കും
  • 2500 കുടിവെള്ള വിതരണ മെഷീനുകള്‍ സ്ഥാപിക്കും
  • കൈ കുഞ്ഞുങ്ങള്‍ക്കു വേണ്ടി ബേബി ഫുഡ്, പാല്‍ എന്നിവ പ്രധാന കേന്ദ്രങ്ങളില്‍ ലഭ്യമാക്കും
  • തിരുവനന്തപുരത്ത് സബര്‍ബന്‍ ട്രെയിന്‍ ആരംഭിക്കും
  • ഉദയ് എക്‌സ്പ്രസുകള്‍ മുഴുവന്‍ എസി. രണ്ടു നിലയുള്ള ട്രെയിനില്‍ 40 ശതമാനം അധിക വാഹകശേഷി
  • മുംബൈയില്‍ പുതിയ മെട്രോയ്ക്കു നിര്‍ദേശം
  • പോര്‍ട്ടര്‍മാരുടെ പേര് സഹായക് എന്നാക്കും
  • ചെങ്ങന്നൂര്‍ തീര്‍ഥാടക സൗഹൃദ സ്റ്റേഷനാക്കും
  • ടിക്കറ്റുകളില്‍ ബാര്‍കോഡ് നടപ്പാക്കും
  • സ്റ്റേഷനുകളുടെ ചുമരുകളില്‍ മ്യൂറല്‍ പെയിന്റിംഗുകള്‍ സ്ഥാപിക്കും
  • മുഴുവന്‍ കോച്ചുകളും 3 ടയര്‍ എസിയായി ഹംസഫാര്‍ എക്‌സ്പ്രസ്
  • ഡബിള്‍ഡെക്കര്‍ ട്രെയിനുകള്‍ ആരംഭിക്കും
  • ചെലവു ചുരുക്കലിലൂടെ 3000 കോടി ലാഭിക്കും
  • ട്രെയിനകളുടെ ശരാശരി വേഗം മണിക്കൂറില്‍ 130 കിമീ ആയി വര്‍ധിപ്പിക്കും
  • കക്കൂസുകള്‍ വൃത്തിയാക്കാന്‍ എസ്എംഎസ് സംവിധാനം
  • തല്‍കാല്‍ കൗണ്ടറുകളില്‍ സിസിടിവി സ്ഥാപിക്കും
  • റിസര്‍വേഷനില്ലാത്ത ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കും
  • ഗുജറാത്തില്‍ റെയില്‍വേ സര്‍വകലാശാല സ്ഥാപിക്കും
  • 1750 ഓട്ടോമേറ്റഡ് ടിക്കറ്റിംഗ് മെഷീനുകള്‍ സ്ഥാപിക്കും
  • 3 പുതിയ ചരക്ക് ഇടനാഴികള്‍ തുറക്കും
  • ആധുനീകരണം സ്വകാര്യ പങ്കാളിത്തത്തോടെ
  • 400 സ്റ്റേഷനുകള്‍ ആധുനീകരിക്കും
  • നിര്‍ദേശങ്ങളും പരാതികളും അറിയിക്കാന്‍ ഫേസ്ബുക്ക് പേജ്
  • 17000 ബയോ ടോയ് ലെറ്റുകള്‍ കൂടി സ്റ്റേഷനുകളില്‍
  • ലേഡീസ് കോച്ച് ട്രെയിനിന്റെ മധ്യത്തിലാക്കും
  • റെയില്‍വേയുടെ വിവരങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ ജനങ്ങളിലെത്തിക്കും
  • 100 സ്റ്റേഷനുകളില്‍ കൂടി വൈഫൈ
  • 2020 ല്‍ ചരക്കുതീവണ്ടികള്‍ക്ക് ടൈംടേബിള്‍
  • സീനിയര്‍ സിറ്റിസണ്‍ ക്വാട്ട 50% കൂട്ടും
  • 92714 കോടി മുടക്കി പുതിയ 44 പദ്ധതികള്‍ ഈ വര്‍ഷം
  • 40000 കോടി ചെലവിട്ട് രണ്ടു ലോക്കോ ഫാക്ടറികള്‍ സ്ഥാപിക്കും
  • ചരക്കു ട്രെയിനുകള്‍ക്കു ടൈം ടേബിള്‍ നടപ്പാക്കും
  • ദില്ലി-ചെന്നൈ ചരക്ക് ഇടനാഴി യാഥാര്‍ഥ്യമാക്കും
  • മെയില്‍ എക്‌സ്പ്രസ് ട്രെയിനുകളുടെ വേഗം 80 കിലോമീറ്ററായി കൂട്ടി
  • ഈ വര്‍ഷം പ്രതീക്ഷിക്കുന്നത് 10 ശതമാനം വരുമാന വര്‍ധന
  • 1600 കിലോമീറ്ററില്‍ വൈദ്യുതീകരണം ഈ വര്‍ഷം
  • തുറമുഖങ്ങളിലേക്ക് പിപിപി പ്രകാരം പുതിയ പാത
  • 2800 കിലോമീറ്റര്‍ പുതിയ പാതകള്‍ സ്ഥാപിക്കും
  • 2020 ഓടെ ആളില്ലാ ലെവല്‍ ക്രോസുകള്‍ ഇല്ലാതാക്കും
  • 2000 കിലോമീറ്ററുകളില്‍ കൂടി വൈദ്യുതീകരണം നടപ്പാക്കും
  • പ്രതീക്ഷിക്കുന്ന വരുമാനം 1,84,000കോടി രൂപ
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel