മാഡ്രിഡ്: സോഷ്യല്‍മീഡിയയില്‍ ഏറ്റവും അധികം സ്വാധീനമുള്ള കായിക താരമായി റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഫേസ്ബുക്കിലും ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലുമായി ക്രിസ്റ്റിയുടെ ഫോളോവേഴ്‌സിന്റെ എണ്ണം 20 കോടി കവിഞ്ഞു. സോഷ്യല്‍മീഡിയകളിലൂടെ
ഈ നേട്ടം കൈവരിക്കുന്ന ആദ്യ കായിക താരമാണ് ക്രിസ്റ്റ്യാനോ. സോഷ്യല്‍മീഡിയ കണക്ക്‌വിവരങ്ങള്‍ ശേഖരിക്കുന്ന ഹൂക്കിറ്റ് ഡോട് കോം ആണ് ക്രിസ്റ്റ്യാനോയുടെ ഫോളോവേഴ്‌സ് 200 ദശലക്ഷം പിന്നിട്ടതായി കണ്ടെത്തിയത്.
ഫേസ്ബുക്കില്‍ 109.7 ദശലക്ഷം പേരാണ് ക്രിസ്റ്റിയുടെ ഫോളോവേഴ്‌സ്. ട്വിറ്ററില്‍ 40.7 ദശലക്ഷവും ഇന്‍സ്റ്റഗ്രാമില്‍ 49.6 ദശലക്ഷവുമാണ് ഫോളോവേഴ്‌സിന്റെ കണക്ക്. ഫുട്‌ബോളില്‍ ക്രിസ്റ്റ്യാനോയുടെ പ്രധാന എതിരാളിയായ ലയണല്‍ മെസിക്ക് സോഷ്യല്‍മീഡിയയില്‍ 120.8 ദശലക്ഷം ഫോളോവേഴ്‌സാണുള്ളത്. അതായത് 12 കോടി. മെസിയാകട്ടെ ഇതുവരെ ട്വിറ്റര്‍ എക്കൗണ്ട് തുറന്നിട്ടുമില്ല.
ബാസ്‌കറ്റ് ബോള്‍ താരങ്ങളായ ലീബ്രോണ്‍ ജെയിംസ്, മൈക്കല്‍ ജോര്‍ദാന്‍, കോബ് ബ്രിയാന്റ്, കെവിന്‍ ഡ്യുരാന്റ്, സ്‌റ്റെഫ് ക്യുരി എന്നിവരുടെ സംയുക്ത അക്കൗണ്ടിനെയാണ് ക്രി്സ്റ്റ്യാനോ മറികടന്നത്. ഇവരുടെ കംപെയ്ന്‍ ഫോളോവേഴ്‌സിന്റെ എണ്ണം 187 ദശലക്ഷം അഥവാ 18.7 കോടിയാണ്. കഴിഞ്ഞ വര്‍ഷം 41.8 ദശലക്ഷം പേരാണ് പുതുതായി ക്രിസ്റ്റ്യാനോയെ ഫോളോ ചെയ്തത്.
Get real time update about this post categories directly on your device, subscribe now.
Discussion about this post