ശരീരം പൂര്‍ണമായി മറയ്ക്കാത്ത സ്ത്രീകളെ ശിക്ഷിക്കാന്‍ ഐഎസിന്റെ പുതിയ ആയുധം; ശരീരം തുളച്ചു മാംസമെടുക്കുന്ന ‘ക്ലിപ്പര്‍’ പ്രസവത്തേക്കാള്‍ വേദനയുണ്ടാക്കുന്നതെന്ന് അനുഭവസ്ഥര്‍

മൊസൂള്‍: ശരീരം വസ്ത്രംകൊണ്ടു പൂര്‍ണമായി മറയ്ക്കാത്ത സ്ത്രീകളെ പ്രസവവേദനയേക്കാള്‍ നോവ് അനുഭവിപ്പിക്കാന്‍ ഐഎസിന്റെ പുതിയ ആയുധം. ശരീരത്തിലേക്കു കുത്തിയിറക്കി മാംസം പറിച്ചെടുക്കുന്ന ആയുധമാണ് ക്ലിപ്പര്‍, ബിറ്റെര്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഇത്. ഐഎസ് അധീന മേഖലകളില്‍ സ്ത്രീകളുടെ പേടി സ്വപ്‌നമായിരിക്കുകയാണ് ഈ ശിക്ഷാ രീതി.

കൈയുടെ ഭാഗങ്ങളോ കാലിന്റെ ഭാഗങ്ങളോ മുഖമോ പുറത്തു കാണിക്കുന്ന സ്ത്രീകളെ തെരഞ്ഞെുപിടിച്ച് ഐഎസ് കേന്ദ്രങ്ങളിലെത്തിച്ചാണ് ശിക്ഷ നടപ്പാക്കുന്നത്. ഇവിടെവച്ച് ശരീരത്തിലെ പല ഭാഗങ്ങളില്‍ ക്ലിപ്പര്‍ തുളച്ചുകയറ്റി മാംസം വലിച്ചെടുക്കുകയാണു ചെയ്യുന്നത്. മുഖം മുഴുവന്‍ മറച്ചും ശരീരാകാരം പുറത്തു കാണാത്തവിധം അയഞ്ഞ ബാഗികള്‍ ധരിച്ചു പുറത്തിറങ്ങണമെന്നുമാണ് ഐഎസ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ശിക്ഷിക്കപ്പെടുന്നവരുടെ ശരീരത്തില്‍ എക്കാലത്തും പാടുകള്‍ അവശേഷിക്കുകയും ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News