ലണ്ടന്‍: ലൈംഗികത ഒരു ബലഹീനതയാണ് പലര്‍ക്കും. സെക്‌സിനു വേണ്ടി സ്ത്രീകള്‍ക്ക് പുറകെ പോകുന്നവരുണ്ട്. എന്നാല്‍, ലണ്ടനിലെ ക്രോയ്ഡണിലെ ബെന്നി ജെയിംസ് എന്ന യുവാവിന്റെ ലൈംഗികജീവിതം തകര്‍ത്തത് ലൈംഗിക ആസക്തി തന്നെയാണ്. ഇതിനകം 400 സ്ത്രീകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത് തന്റെ ജവിതം തന്നെ തകരാന്‍ കാരണമായെന്ന് ബെന്നി പറയുന്നു. ഇനി തനിക്കു വയ്യെന്നും ഒരു കുടുംബജീവിതം തുടങ്ങാന്‍ താന്‍ ആഗ്രഹിക്കുന്നതായും ബെന്നി പറയുന്നു. ദിവസേന വ്യത്യസ്ത സ്ത്രീകളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട തന്റെ ജീവിതം തന്നെയാണ് നശിച്ചതെന്ന് ബെന്നി പറയുന്നു.
വെറും 22 വയസ്സു മാത്രമാണ് ബെന്നിയുടെ പ്രായം. ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലുമുള്ള ഫോളോവേഴ്‌സ് ആയിട്ടുള്ള സ്ത്രീകളുമായാണ് ബെന്നി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നത്. 92,000 ഫോളോവേഴ്‌സ് ആണ് ട്വിറ്ററില്‍ ബെന്നിക്കുള്ളത്. ഇതില്‍ ഭൂരിഭാഗവും സുന്ദരികളായ സ്ത്രീകള്‍. ഇതില്‍ തന്നെ മിക്കവര്‍ക്കും ബെന്നിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ മതി. സ്ത്രീകള്‍ മിക്കവരും ബെന്നിയെ തേടി വരുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ ഇതുവരെ 400 സ്ത്രീകളുമായിട്ടെങ്കിലും കിടക്ക പങ്കിട്ടുണ്ടെന്ന് ബെന്നി വ്യക്തമാക്കുന്നു.
ഇനി ഇതിന്റെ പ്രശ്‌നം എന്താണെന്നല്ലേ. ഒരുദിവസത്തിലധികം ഒരു ബന്ധവും നീണ്ടുനില്‍ക്കുന്നില്ലെന്നതാണ് ബെന്നിയുടെ പ്രശ്‌നം. 400 സ്ത്രീകളില്‍ ഇതുവരെ നീണ്ടുനിന്നത് ഒരാഴ്ച മാത്രമാണ് ഏറ്റവും ദൈര്‍ഘ്യമേറിയ ബന്ധം. ഒരിക്കല്‍ ബന്ധപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ ബെന്നിയുടെ താല്‍പര്യം പോകും. പിന്നീട് അവരോട് ചാറ്റ് ചെയ്യാന്‍ പോലും താല്‍പര്യമുണ്ടാവില്ല. സ്ത്രീകള്‍ പിന്നെയും ചാറ്റ് ചെയ്യും. നഗ്നചിത്രങ്ങള്‍ ബെന്നിക്ക് അയച്ചു കൊടുക്കാന്‍ സ്ത്രീകള്‍ മത്സരിക്കുകയാണ്. സ്വകാര്യ നഗ്നനിമിഷങ്ങള്‍ പകര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്നതും ബെന്നിയുടെ ഹോബിയാണ്.
സംഗതി വല്യ കുഴപ്പമില്ലാതെ പോകുന്നതിനിടെയാണ് ഒരു കുടുംബജീവിതം തുടങ്ങിയാല്‍ കൊള്ളാമെന്ന് ബെന്നിക്ക് തോന്നിത്തുടങ്ങിയത്. എന്നാല്‍, ഇപ്പോള്‍ ഒരു കുടുംബജീവിതം തുടങ്ങാനാകുമെന്ന പ്രതീക്ഷ തന്നെ ബെന്നിക്ക് നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. ജീവിതത്തില്‍ സ്ഥിരമായി ഒരു പങ്കാളിയെ കണ്ടെത്തുന്നതോടെ തന്റെ ഈ സ്വഭാവമെല്ലാം മാറ്റാനാകുമെന്നാണ് ബെന്നി പ്രതീക്ഷിക്കുന്നത്. എന്തായാലും ബെന്നിയുടെ കഥ ഒരു പാഠം പറഞ്ഞു തരുന്നുണ്ട്. അമിതമായാല്‍ സെക്‌സും വില്ലനാകും.
Get real time update about this post categories directly on your device, subscribe now.
Discussion about this post