രോഹിത് വെമുലയുടെ ആത്മഹത്യ: അസത്യ പ്രസ്താവനകളുമായി ലോക്‌സഭയില്‍ സ്മൃതി ഇറാനി; കേന്ദ്രമന്ത്രിയെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

ദില്ലി: ഹൈദരാബാദ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുല ആത്മഹത്യ ചെയ്ത ലോക്‌സഭയില്‍ അസത്യവാദങ്ങള്‍ നിരത്തി കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി. ആത്മഹത്യ ചെയ്ത രോഹിത് വെമുലയെ രക്ഷിക്കാന്‍ ഒരു ഡോക്ടറെപ്പോലും അനുവദിച്ചില്ലെന്നാണ് സ്മൃതി ഇറാനി സഭയില്‍ പറഞ്ഞത്. രാവിലെ വരെ പോലീസിനെ ഉള്ളിലേക്ക് കടത്തിവിട്ടില്ലെന്നും സ്മൃതി പറഞ്ഞു. രോഹിത് വെമുലയെ യഥാസമയം ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ ജീവന്‍ രക്ഷിക്കാനാകുമായിരു എന്നും രോഹിതിനെ രക്ഷിക്കാന്‍ ആരും ശ്രമിച്ചില്ല എന്നുമാണ് സ്മൃതിയുടെ ആരോപണം.

എന്നാല്‍ കേന്ദ്രമന്ത്രി ലോക്‌സഭയില്‍ പറഞ്ഞത് പച്ചക്കള്ളമാണെന്ന് തെളിയുകയാണ്. ഇത് സംബന്ധിച്ച തെളിവുകള്‍ സോഷ്യല്‍ മീഡിയ പുറത്തുവിട്ടു. ആത്മഹത്യ ചെയ്ത രോഹിത് വെമുലയെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. പി രാജശ്രീ പരിശോധിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നു. ഡോക്ടര്‍ക്കൊപ്പം തെലങ്കാന പോലീസിന്റെ സാന്നിധ്യവും ഉണ്ട്. രോഹിതിന്റെ മൃതശരീരത്തിനു സമീപം ഇവര്‍ നില്‍ക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്.

Liar… Liar.. MHRD minister lied in the parliament. The lady in the video is Dr. Rajashree P the Chief Medical…

Posted by Zikrullah Nisha on Wednesday, 24 February 2016

രോഹിത് വെമുല ആത്മഹത്യ ചെയ്തു എന്നറിഞ്ഞയുടന്‍ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലേക്കു വിളിച്ചുവെന്നും ഉടന്‍തന്നെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഹോസ്റ്റലില്‍ എത്തുകയും ചെയ്തു എന്ന് ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സാക്ഷ്യപ്പെടുത്തുന്നു. മെഡിക്കല്‍ ഓഫീസര്‍ രോഹിത് വെമുലയുടെ ഹൃദയമിടിപ്പ് പരിശോധിച്ചുവെന്നും മരണം സ്ഥിരീകരിച്ചതായും സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായ സിക്രുള്ള നിഷ ഫേസ്ബുക്കില്‍ കുറിച്ചു.

രോഹിതിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഒരു വിദ്യാര്‍ഥിയെക്കുറിച്ചാണ് താന്‍ പറയുന്നത്. അല്ലാതെ ഒരു ദളിത് വിദ്യാര്‍ഥിയെക്കുറിച്ചല്ലെന്ന മുഖവുരയോടുകൂടിയാണ് സ്മൃതി ഇറാനി തുടങ്ങിയത്. ഇത് ലോക്‌സഭയില്‍ ബഹളത്തിന് ഇടയാക്കിയിരുന്നു. ഇതില്‍ മായാവതി ഉള്‍പ്പെടെയുള്ളവര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു.

രോഹിത് വെമുലയുടെ ജീവന്‍ രക്ഷിക്കാന്‍ ആരും ഡോക്ടറെ അനുവദിച്ചില്ല. പകരം രോഹിതിന്റെ മൃതശരീരം രാഷ്ട്രീയ ഉപകരണമായി ഉപയോഗിച്ചു. രാവിലെ 6.30വരെ ഒരു പോലീസുകാരെയും കടത്തിവിട്ടില്ല എന്നുമാണ് സ്മൃതി ഇറാനിയുടെ വിവാദപരാമര്‍ശം. ഇത് വ്യക്തിപരമായ അഭിപ്രായമല്ലെന്നും പോലീസ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പ്രസ്താവനയെന്നും പറഞ്ഞാണ് കേന്ദ്രമന്ത്രി ലോക്‌സഭയില്‍ പ്രസംഗിച്ചത്.

സ്മൃതി ഇറാനി ലോക്‌സഭയില്‍ നടത്തിയ പ്രസംഗം വഴി അവരുടെ ജാതി തെളിയിക്കാന്‍ വെല്ലുവിളിയും നടത്തി. വെല്ലുവിളി ഏറ്റെടുത്ത സോഷ്യല്‍ മീഡിയ നിമിഷങ്ങള്‍ക്കുള്ളില്‍ തെളിവുകളുമായി രംഗത്തെത്തി. സ്മൃതി ഇറാനി ക്ഷത്രിയ വിഭാഗത്തില്‍പ്പെടുന്ന ഖാത്രി ജാതിയില്‍പ്പെട്ടയാളാണെന്നായിരുന്നു സോഷ്യല്‍ മീഡിയ സ്മൃതി ഇറാനിയെ പൊളിച്ചടുക്കിയത്.

मनुस्मृति ईरानी ने आज संसद में चैलेंज किया कि कोई बता दे कि मैं किस जाति की हूं.इसमें चैलेंज की क्या बात है? जाति बतान…

Posted by Dilip C Mandal on Wednesday, 24 February 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News