രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രണബ് മുഖര്‍ജി ഇന്ന് കേരളത്തില്‍; എറണാകുളം, കോട്ടയം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ പരിപാടികള്‍

കൊച്ചി: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്ന് കേരളത്തിലെത്തും. എറണാകുളം, കോട്ടയം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ വിവിധ പരിപാടികളിലാണ് രാഷ്ട്രപതി പങ്കെടുക്കുക.

ഉച്ചക്ക് പ്രത്യേക വിമാനത്തില്‍ കൊച്ചി നാവിക വിമാനത്താവളത്തിലെത്തുന്ന പ്രണബ് മുഖര്‍ജി ഹെലികോപ്റ്ററില്‍ കോട്ടയത്തേക്ക് തിരിക്കും. മൂന്നുമണിക്ക് കോട്ടയം സി.എം.എസ് കോളജിന്റെ 200-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തശേഷം ഗുരുവായൂരിലേക്ക് തിരിക്കും. ശ്രീകൃഷ്ണ കോളജിലെ പ്രത്യേക ഹെലിപ്പാഡിലിറങ്ങുന്ന രാഷ്ട്രപതി ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ വിശ്രമിച്ച ശേഷം ഗുരുവായൂര്‍ ക്ഷേത്രദര്‍ശനവും കഴിഞ്ഞ് അഞ്ചരയോടെ കൊച്ചിയിലേക്ക് മടങ്ങും.

തുടര്‍ന്ന് ബോള്‍ഗാട്ടി പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സംസ്ഥാന ഗവണ്‍മെന്റ് ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷന്‍ സംഘടിപ്പിക്കുന്ന ഇന്ത്യന്‍ പീനല്‍കോഡിന്റെ 155-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യും. വിലിംഗ്്ടണ്‍ ഐലന്‍ഡിലെ ടാജ് വിവാന്റ ഹോട്ടലില്‍ താമസിക്കും.
ശനിയാഴ്ച രാവിലെ കൊടുങ്ങല്ലൂരിലേക്ക് പോകുന്ന രാഷ്ട്രപതി പുല്ലൂറ്റ് കെ.കെ.ടി.എം കോളജ് ഗ്രൗണ്ടിലെ ഹെലിപ്പാഡില്‍ വന്നിറങ്ങും. തുടര്‍ന്ന് മുസ്‌രിസ് പൈതൃക പദ്ധതി ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്യും. ശേഷം കോഴിക്കോട്ടത്തെി സൈബര്‍ പാര്‍ക്ക് ഉദ്ഘാടനം നിര്‍വഹിച്ചശേഷം ദില്ലിയിലേക്ക് മടങ്ങും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here