പെട്രോള്‍ പമ്പ് സമരം ആരംഭിച്ചു; ജീവനക്കാര്‍ക്കും ഉടമകള്‍ക്കും സംരക്ഷണം നല്‍കണമെന്ന് ആവശ്യം

ചെങ്ങന്നൂര്‍: മുളക്കുഴ രേണു ഫ്യുവല്‍സ് പെട്രോള്‍ ഉടമയെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് പെട്രോള്‍ പമ്പ് ജീവനക്കാരുടെ സമരം തുടരുന്നു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ സംസ്ഥാന വ്യാപകമായാണ് സമരം. പെട്രോള്‍ പമ്പുകള്‍ക്കും ജീവനക്കാര്‍ക്കും ഉടമകള്‍ക്കും മതിയായ സംരക്ഷണം ഏര്‍പ്പെടുത്തണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടു. പമ്പ് സമരം ദീര്‍ഘദൂര ഓട്ടക്കാരെയും ബസുകളെയും ബാധിക്കുമെന്നാണ് കണക്കാക്കുന്നത്.

ചെങ്ങന്നൂരിലെ പെട്രോള്‍ പമ്പുടമ മുരളീധരനെ ഗുണ്ടകള്‍ അടിച്ചു കൊന്നതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഇന്നലെ രാവിലെയാണ് മുരളീധരന്‍ മരിച്ചത്. സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിലായി. എണ്ണയടിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള പമ്പുകള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel