സോളാര്‍ കമ്മീഷനില്‍ ഹാജരായില്ല; കളി മാറുമെന്ന് തമ്പാനൂര്‍ രവിയോട് കമ്മീഷന്‍; രവി ചോദിച്ചത് ഒരു മാസത്തെ സാവകാശം

കൊച്ചി: സോളാര്‍ കമ്മീഷന്‍ മുമ്പാകെ ഹാജരാകാത്ത കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവിക്കെതിരെ രൂക്ഷവിമര്‍ശനം. ഇന്നോ നാളെയോ ഹാജരായില്ലെങ്കില്‍ കളി മാറുമെന്ന് കമ്മീഷന്‍ തമ്പാനൂര്‍ രവിയെ അറിയിച്ചു.

യുഡിഎഫിന് കമ്മീഷനിലുള്ള വിശ്വാസം നഷ്ടമായെന്ന് തങ്കച്ചന്‍ പറഞ്ഞിരുന്നു. ഇതു കൊണ്ടാണോ രവി ഹാജരാകാത്തതെന്ന് കമ്മീഷന്‍ സംശയം പ്രകടിപ്പിച്ചു. കമ്മീഷന്‍ മുമ്പാകെ ഹാജരാകാന്‍ ഒരു മാസത്തെ സാവകാശമാണ് രവി കമ്മീഷനോട് ചോദിച്ചത്. ഭാര്യക്ക് സുഖമില്ലെന്നാണ് ഇതിന് കാരണമായി രവി അറിയിച്ചത്.

സരിത കമ്മീഷനില്‍ ഹാജരാകുന്നതിന്റെ തലേന്ന് കമ്മീഷനില്‍ പറയേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് തമ്പാനൂര്‍ രവിയും സരിതയുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്ത് വന്നിരുന്നു. ഇതുവരെ സത്യം പുറത്ത് പറയാതിരുന്നത് തമ്പാനൂര്‍ രവിയുടെ പ്രേരണ കൊണ്ടാണെന്നും സരിത മൊഴി നല്‍കിയിരുന്നു. തമ്പാനൂര്‍ രവിയുടെ ഫോണ്‍ സംഭാഷണമടങ്ങിയ സിഡി സരിത കമ്മീഷനില്‍ ഹാജരാക്കിയിരുന്നു. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് തമ്പാനൂര്‍ രവിയില്‍ നിന്ന് മൊഴിയെടുക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചിരുന്നു.

അതേസമയം, പൊലീസ് അസോസിയേഷന്‍ അഭിഭാഷകന്‍ സരിതയെ ക്രോസ് വിസ്താരം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel