‘കുഞ്ഞി നിവിനെയും കുഞ്ഞി നസ്രിയയെയും ആവശ്യമുണ്ട്’; മുത്തശ്ശി ഗദയിലേക്ക് ബാലതാരങ്ങളെ ക്ഷണിക്കുന്നു

ഓം ശാന്തി ഓശാനയ്ക്ക് ശേഷം ജൂഡ് ആന്റണി ഒരുക്കുന്ന പുതിയ ചിത്രം മുത്തശ്ശി ഗദയിലേക്ക് ബാലതാരങ്ങളെ ക്ഷണിക്കുന്നു. ‘കുഞ്ഞി നിവിന്‍ പോളിയെയും കുഞ്ഞി നസ്രിയയെയും ആവശ്യമുണ്ട്’ എന്ന തലക്കെട്ടോടെയാണ് ജൂഡ് ആന്റണി അപേക്ഷ ക്ഷണിച്ചത്. ഏഴുവയസിനും ഒമ്പത് വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് സിനിമക്കായി അന്വേഷിക്കുന്നത്.

വിനീത് ശ്രീനിവാസനും രാജീവ് പിള്ളയുമാണ് ചിത്രത്തില്‍ നായകന്‍മാര്‍. നായികമാരെ അന്വേഷിച്ചുകൊണ്ട് പുറത്തുവന്ന പരസ്യവും ഏറെ ശ്രദ്ധേയമായിരുന്നു. അജു വര്‍ഗീസ്, ലാല്‍ ജോസ്, രണ്‍ജി പണിക്കര്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാകും. വിനോദ് ഇല്ലമ്പള്ളി ഛായാഗ്രഹണവും ഷാന്‍ റഹ്മാന്‍ സംഗീതവും നിര്‍വഹിക്കും. ലിജോ പോള്‍ എഡിറ്റിംഗും സമീറാ സനീഷ് വസ്ത്രാലങ്കാരവും. ഇഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്തയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാര്‍ച്ചോടെ ചിത്രീകരണം തുടങ്ങാനാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News