പാരീസ്: ഇസ്ലാമിക് സ്റ്റേറ്റിന് സ്‌ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനായി അവശ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നവരില്‍ ഇന്ത്യന്‍ കമ്പനികളും. ഇരുപത് രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികളുടെ പട്ടികയില്‍ ഏഴു ഇന്ത്യന്‍ കമ്പനികളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. കോണ്‍ഫ്‌ലിറ്റ് അര്‍മാമെന്റ് റിസര്‍ച്ച് (സിഎആര്‍) നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
ഇന്ത്യക്ക് പുറമെ തുര്‍ക്കി, ബ്രസീല്‍, യുഎസ് എന്നിവിടങ്ങളില്‍നിന്നുള്ള കമ്പനികള്‍ ഉള്‍പ്പെടുന്നു. തുര്‍ക്കിയില്‍ നിന്ന് 13 കമ്പനികളാണ് ഐഎസിന് സാധനങ്ങള്‍ നല്‍കുന്നത്. ഡിറ്റണേറ്ററുകള്‍, ഡിറ്റണേറ്റിംഗ് കോര്‍ഡുകള്‍, സേഫ്റ്റി ഫ്യൂസുകള്‍ എന്നിവയാണ് ഇന്ത്യന്‍ കമ്പനികള്‍ ഐഎസിന് വിതരണം ചെയ്യുന്നത്. നിയമപരമായാണ് ഇന്ത്യന്‍ കമ്പനികള്‍ ഇത്തരം സാധനങ്ങള്‍ കയറ്റുമതി ചെയ്യുന്നത്. എന്നാല്‍ ഇന്ത്യയില്‍നിന്നുള്ള വസ്തുക്കളുടെ കയറ്റുമതിയില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും സിഎആര്‍ ആവശ്യപ്പെടുന്നു.
സ്‌ഫോടക വസ്തുക്കള്‍ നിര്‍മിക്കുന്നതിനായി 700ല്‍ അധികം വസ്തുക്കളാണ് ഐഎസ് ഭീകരര്‍ ഉപയോഗിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here