മുഖ്യമന്ത്രി എജിയുമായി കൂടിക്കാഴ്ച്ച നടത്തി; കൂടിക്കാഴ്ച്ച ലാവ്‌ലിന്‍ കേസിലെ കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഡ്വക്കേറ്റ് ജനറല്‍ കെപി ദണ്ഡപാണിയുമായി കൂടിക്കാഴ്ച നടത്തി. ലാവ്‌ലിന്‍ കേസ് അടിയന്തരമായി പരിഗണിക്കേണ്ടെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. എറണാകുളം ഗസ്റ്റ് ഹൗസില്‍ വച്ചാണ് കൂടിക്കാഴ്ച്ച നടത്തിയത്.

കൊച്ചിയിലെത്തിയ മുഖ്യമന്ത്രി ആലുവ പാലസിലേക്ക് പോകുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ പെട്ടെന്ന് തീരുമാനം മാറ്റിയ മുഖ്യമന്ത്രി എറണാകുളം ഗസ്റ്റ് ഹൗസിലേക്ക് എത്തുകയായിരുന്നു.

കേസില്‍ പിണറായി വിജയനെയും മറ്റുള്ളവരെയും കുറ്റവിമുക്തരാക്കിയതിന് എതിരെ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയാണ് ഹൈക്കോടതി രണ്ടു മാസത്തേക്ക് മാറ്റിവെച്ചത്. കോടതിയെ രാഷ്ട്രീയനേട്ടത്തിനുള്ള വേദിയാക്കരുതെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വീണ്ടും ലാവ്‌ലിന്‍ കേസുമായി ഇറങ്ങിയ ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും കോടതിയുടെ ഈ താക്കീത് കനത്ത പ്രഹരമായി. ലാവ്‌ലിന്‍ കേസില്‍ അടിയന്തരവാദം കേള്‍ക്കേണ്ട അസാധാരണ സാഹചര്യം നിലവിലില്ലെന്നും ജസ്റ്റിസ് പി ഉബൈദ് വ്യക്തമാക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News