ജാട്ട് സംവരണ പ്രക്ഷോഭം; പൊലീസ് നിഷ്‌ക്രിയരായിരുന്നുവെന്ന് റിപ്പോര്‍ട്ട്; ഐജിയടക്കം മൂന്നു പേര്‍ക്ക് സസ്‌പെന്‍ഷന്‍

ഛണ്ഡീഗഡ്: ജാട്ട് സംവരണ പ്രക്ഷോഭത്തെ തുടര്‍ന്ന് ഐജി അടക്കം മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പന്‍ഡ് ചെയ്തു. രോഹ്തക് റേഞ്ച് ഐജി ശ്രീകാന്ത് ജാധവ്, ഡിവൈ.എസ്.പിമാരായ അമിത് ദഹിയ, അമിത് ഭാട്ടിയ എന്നീ ഉദ്യോഗസ്ഥരാണ് ഹരിയാന സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്.

പ്രക്ഷോഭത്തിന്റെ ഭാഗമായി അക്രമങ്ങളും കൊള്ളയടിയും നടന്നപ്പോള്‍ പൊലീസ് നിഷ്‌ക്രിയരായിരുന്നു എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. രോഹ്തക്, സോനിപ്പത്ത്, പാനിപ്പത്ത്, ഛജ്ജാര്‍ എന്നീ പ്രദേശങ്ങളിലാണ് കലാപം നടന്നത്. രോഹ്തക് റേഞ്ചിനു കീഴിലുള്ള പ്രദേശങ്ങളാണിവ.

ഒമ്പത് ദിവസം നീണ്ടു നിന്ന പ്രക്ഷോഭത്തില്‍ 28 പേര്‍ കൊല്ലപ്പെടുകയും ഇരുന്നൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഹരിയാന മുന്‍ മുഖ്യമന്ത്രി ഭുബീന്ദര്‍ സിംഗ് ഹൂഡയുടെ സഹായി വീരേന്ദര്‍ സിംഗിനെതിരെ കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിന് ഗൂഢാലോചന, രാജ്യദ്രോഹം എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News