സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പോസ്റ്റ് ചെയ്യുന്ന പ്രവാസികള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അകത്താകും; അനുമതിയില്ലാതെ ഫോട്ടോ പോസ്റ്റ് ചെയ്താല്‍ അഞ്ചു ലക്ഷം ദിര്‍ഹം പിഴയും തടവും

ദുബായ്: സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതു സംബന്ധിച്ച നിയമം കര്‍ക്കശമാക്കി ദുബായ്. അനുമതി കൂടാതെ മറ്റുള്ളവരുടെ ചിത്രങ്ങള്‍ പോസറ്റ് ചെയ്താല്‍ അകത്താകും. ഇത്തരത്തില്‍ നിയമം ലംഘിക്കുന്നവര്‍ക്ക് ആറു മാസം തടവും അഞ്ചു ലക്ഷം ദിര്‍ഹവും പിഴ ശിക്ഷ വിധിക്കാന്‍ ധാരണയായി. യുഎഇ ഐടി നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അനുമതി കൂടാതെ മറ്റൊരാളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതു വളരെ ഗൗരവമേറിയ കുറ്റമാണെന്നാണ് യുഎഇ ഐടി വകുപ്പ് വിവക്ഷിക്കുന്നത്. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന പലര്‍ക്കും നിയമപരമായ കാര്യങ്ങളെക്കുറിച്ച് അറിവില്ലെന്നും പലരും അതു ഗൗനിക്കുന്നില്ലെന്നും വ്യക്തമായതായി ദുബായ് പൊലിസ് ഭരണവിഭാഗം അസിസ്റ്റന്റ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ ഷരീഫ് പറഞ്ഞു. കുട്ടികള്‍ സ്വന്തമായി സോഷ്യല്‍മീഡിയാ അക്കൗണ്ടുകള്‍ ഉണ്ടാക്കുന്നതു ശ്രദ്ധിക്കണമെന്നും ബ്ലാക്‌മെയിലിംഗിന് കാരണമാകാമെന്നും ദുബായ് പൊലീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News