പട്യാല ഹൗസ് കോടതി അക്രമത്തില്‍ സുപ്രീംകോടതി ഇടപെടല്‍; മൂന്നു ബിജെപി അഭിഭാഷകര്‍ക്കെതിരെ നോട്ടീസ്; എന്തുകൊണ്ട് കേസ് എടുത്തില്ലെന്ന് കോടതി

ദില്ലി: പട്യാല ഹൗസ് കോടതിയില്‍ വിദ്യാര്‍ത്ഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെ നടന്ന അക്രമത്തില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍. അക്രമം അഴിച്ചുവിട്ട ബിജെപിക്കാരായ മൂന്നു അഭിഭാഷകര്‍ക്കെതിരെ സുപ്രീംകോടതി നോട്ടീസ് അയ്ച്ചു. ഒരാഴ്ച്ചക്കുള്ളില്‍ മറുപടി നല്‍കിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്നും കോടതി നിര്‍ദ്ദേശിച്ചു.

തെളിവുകളുണ്ടായിട്ടും അഭിഭാഷകര്‍ക്കെതിരെ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്ന് ദില്ലി പൊലീസിനോട് സുപ്രീംകോടതി ചോദിച്ചു. കേസ് പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചു. വെള്ളിയാഴ്ച്ച കേസ് വീണ്ടും പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News