വെന്തു മരിക്കും മുമ്പ് അധ്യാപകര്‍ പകര്‍ത്തിയ സെല്‍ഫി വൈറലാകുന്നു; സൗദിയില്‍ അപകടത്തില്‍ അധ്യാപകര്‍ മരിച്ചത് കാറുകള്‍ കൂട്ടിയിടിച്ചു തീപിടിച്ച്

റിയാദ്: സൗദി അറേബ്യയില്‍ അപകടത്തില്‍പ്പെട്ട അധ്യാപകര്‍ മരണത്തിന് തൊട്ടുമുമ്പു പകര്‍ത്തിയ സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അല്‍ബാഹ പ്രവിശ്യയില്‍ ലെയ്ത് ജില്ലയിലെ മക്ക റോഡിലെ അപകടത്തില്‍ മരിച്ച ജാറുല്ല, ഹുസൈന്‍, അബ്ദുള്ള, അലി സുബേദി എന്നിവര്‍ കാറിനുള്ളില്‍നിന്നു വെന്തു മരിക്കും മുമ്പു പകര്‍ത്തിയ സെല്‍ഫിയാണ് വൈറലാകുന്നത്. ഈ മാസം ഇരുപത്തൊന്നിനായിരുന്നു അപകടം.

സെല്‍ഫിയെടുത്തു സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതിനു തൊട്ടുപിന്നാലെയാണ് ഇവര്‍ സഞ്ചരിച്ച കാര്‍ എതിരേ വന്ന കാറുമായി കൂട്ടിയിടിച്ചത്. തീപിടിച്ച കാറില്‍ നാലുപേരും തല്‍ക്ഷണം വെന്തുമരിച്ചു. അപകടത്തിന്റെ ആഘാതത്തില്‍ കാര്‍ ലോക്കായതിനാല്‍ നാലു പേര്‍ക്കും പുറത്തിറങ്ങാനാവാതെ പോവുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here