ഭാവന വിവാഹിതയാകുന്നു; വരന്‍ യുവനിര്‍മാതാവ്; വിവാഹം ഈ വര്‍ഷം; പൂവണിയുന്നത് ദീര്‍ഘ നാളത്തെ പ്രണയം

തിരുവനന്തപുരം: പ്രശസ്ത മലയാള താരം ഭാവന വിവാഹിതയാകുന്നു. കന്നഡ സിനിമ മേഖലയിലെ യുവനിര്‍മാതാവാണ് വരന്‍. ഈ വര്‍ഷം തന്നെ വിവാഹമുണ്ടാകുമെന്നാണ് ഭാവന പറയുന്നത്. തങ്ങള്‍ ഏറെക്കാലം പ്രണയത്തിലായിരുന്നുവെന്ന് താരം പറയുണ്ടെങ്കിലും വരന്റെ പേര് വെളിപ്പെടുത്തിയില്ല. കപ്പ ടിവിയിലെ സ്റ്റാര്‍ ജാമിലാണ് ഭാവന വിവാഹക്കാര്യം വെളിപ്പെടുത്തിയത്.

വിവാഹം സംബന്ധിച്ച നിരവധി ഗോസിപ്പുകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നെങ്കിലും ആദ്യമായാണ് താരം ഇക്കാര്യം തുറന്നു പറയുന്നത്. 2014ല്‍ വിവാഹം കഴിക്കാനിരുന്നതാണെങ്കിലൂം തിരക്ക് കാരണം നീണ്ടു പോകുകയായിരുന്നെന്നും ഭാവന വ്യക്തമാക്കി.

താന്‍ ഒരാളുമായി പ്രണയത്തിലാണെന്ന് നേരത്തെ ഭാവന വ്യക്തമാക്കിയിരുന്നു. വിവാഹത്തെക്കുറിച്ചും കുടുംബജീവിതത്തെക്കുറിച്ചും പക്വമായി ചിന്തിക്കുന്ന ഒരാളെ വിവാഹം കഴിക്കാനാണ് തനിക്ക് താല്‍പ്പര്യമെന്നും താരം വ്യക്തമാക്കിയിരുന്നു.
മൂന്ന് വര്‍ഷത്തോളമായി മലയാള സിനിമയില്‍ ഭാവന സജീവമല്ല. കോഹിന്നൂരാണ് ഭാവന മലയാളത്തില്‍ അഭിനയിച്ച ഏറ്റവും അവസാനത്തെ ചിത്രം. തിയേറ്ററുകളിലെത്തിയ ഹലോ നമസ്‌തേ, ആസിഫ് നായകനാകുന്ന അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ എന്നിവയാണ് ഭാവനയുടെ പുതിയ ചിത്രങ്ങള്‍. മലയാള സിനിമാ രംഗത്ത് നിന്ന് ഭാവന വിട്ടുനില്‍ക്കുന്നതിന് പിന്നില്‍ മലയാളത്തിലെ ഒരു പ്രമുഖ നടനാണെന്നും അതല്ല അന്യഭാഷകളില്‍ സജീവമായതിനാലാണ് മലയാളത്തില്‍ കാണാത്തതെന്നും സംസാരം ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News