വയനാട്ടില്‍ സൂര്യാഘാതം; കൊളുന്ത് നുള്ളുകയായിരുന്ന മൂന്ന് സ്ത്രീകള്‍ക്ക് സൂര്യതാപമേറ്റു

വയനാട്: വയനാട്ടില്‍ തോട്ടം തൊഴിലാളികളായ സ്ത്രീകള്‍ക്ക് സൂര്യതാപമേറ്റു. മേപ്പാടിയിലാണ് സംഭവം. തേയിലത്തോട്ടത്തില്‍ കൊളുന്ത് നുള്ളുകയായിരുന്ന മൂന്ന് സ്ത്രകള്‍ക്കാണ് സൂര്യാഘാതമേറ്റത്. കേരളത്തില്‍ ഈവര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ സൂര്യതാപമാണിത്. വേനലിന്റെ തുടക്കത്തില്‍ തന്നെ ചൂട് കഠിനമായിരിക്കുകയാണ്. മീനച്ചൂട് ആരംഭിക്കുന്നതിനു മുമ്പുതന്നെ സൂര്യതാപം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ വരുന്ന ദിവസങ്ങളില്‍ ചൂട് എത്രത്തോളം കഠിനമാകുമെന്നാണ് ആശങ്ക.

കഴിഞ്ഞ വര്‍ഷം പലയിടങ്ങളില്‍ സൂര്യതാപം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് തോട്ടം തൊഴില്‍ മേഖലയിലും നിര്‍മാണ മേഖലയിലും അടക്കം തൊഴില്‍ സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News