സരിത നല്‍കിയ 1.90 കോടിയില്‍ മുഖ്യമന്ത്രിക്കെതിരേ ദില്ലിയില്‍ അന്വേഷണത്തിന് ഉത്തരവ്; പണമിടപാട് നടന്നത് തോമസ് കുരുവിളയുടെ ഇടനിലയില്‍

ദില്ലി: സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ദില്ലിയിലും അന്വേഷണത്തിന് ഉത്തരവ്. മുഖ്യമന്ത്രിക്കെതിരെ കേസെടുത്ത് അന്വേഷിക്കാൻ ദില്ലി തീസ് ഹസാരി കോടതി ഉത്തരവിട്ടു. മുഖ്യമന്ത്രിക്കു ദില്ലിയില്‍ വച്ച് സരിത പണം കൈമാറിയെന്ന ആരോപണത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുള്ളത്. ദില്ലിയിലെ നവോദയ പ്രവർത്തകനായ ദിലീപിന്‍റെ പരാതിയിലാണ്  കോടതിയുടെ ഉത്തരവ്.

സോളാർ ജുഡീഷ്യൽ കമ്മീഷനിൽ നൽകിയ മൊ‍ഴിയിലാണ് മുഖ്യമന്ത്രിക്കു ദില്ലിയിൽ വച്ചു പണം നൽകിയെന്നു സരിത പറഞ്ഞത്. തോമസ് കുരുവിളയുടെ ഇടനിലയിലായിരുന്നു പണമിടപാട്. വിജ്ഞാൻ ഭവനിൽവച്ചു മുഖ്യമന്ത്രിയുമായി കൂടിക്കാ‍ഴ്ച നടത്തിയ ശേഷം ചാന്ദ്നി ചൗക്കിൽ വച്ചു 2012 ഡിസംബർ 27 ന് 1.90 കോടി കൈമാറിയെന്നാണ് സരിത മൊ‍ഴി നൽകിയത്. ഇക്കാര്യം വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസ് പ്രവര്‍ത്തകനായ ഷൈനാണ് കോടതിയെ സമീപിച്ചിരുന്നത്.

കേരളത്തില്‍ ഇതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. പണമിടപാട് നടന്നത് ദില്ലിയിലാണെന്ന കാരണത്താലാണ് ദില്ലി കോടതി കേസില്‍ ഇടപെട്ടത്. മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിക്കെതിരായാണ് ദില്ലി കോടതി  കേസെടുത്തിരിക്കുന്നതെന്നാണ് പ്രത്യേകത. ഇതിന്‍റെ നിയമപ്രശ്നം പരിഗണിച്ചശേഷമാണ് കോടതി നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News