ഡിജിപി സെന്‍കുമാറില്‍ നിന്ന് രക്ഷതേടി ഐപിഎസ് ഓഫീസറുടെ കത്ത് ആഭ്യന്തരമന്ത്രിക്ക്; 18 വര്‍ഷമായി തന്നെ വേട്ടയാടുകയാണെന്നും ആളെ വിട്ട് തല്ലിച്ചെന്നും ആരോപണം

തിരുവനന്തപുരം: ഡിജിപി ടി.പി സെന്‍കുമാര്‍ തന്നെ 18 വര്‍ഷമായി പീഡിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ഓഫീസര്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തയച്ചു. ഡിജിപി സെന്‍കുമാറില്‍ നിന്ന തന്നെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചീഫ് വിജിലന്‍സ് ഓഫീസര്‍ വി ഗോപാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിക്ക് കത്തയച്ചത്. 18 വര്‍ഷമായി സെന്‍കുമാര്‍ തന്നെ വിടാതെ പിന്തുടരുകയാണെന്ന് പരാതിയില്‍ ഗോപാലകൃഷ്ണന്‍ പറയുന്നു. ഇനിയെങ്കിലും സെന്‍കുമാറില്‍ നിന്ന് തന്നെ രക്ഷിക്കണം. ഇതിന് ആഭ്യന്തരമന്ത്രി ഇടപെട്ടേ ഒക്കൂ. അല്ലെങ്കില്‍ കേരള പൊലീസിന്റെ ചരിത്രത്തില്‍ ഇതുവരെ നടക്കാത്ത കാര്യം ഇനി സംഭവിക്കുമെന്നും കത്തില്‍ അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നു. ഡിജിപിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ തനിക്ക് അനുമതി നല്‍കണമെന്നും കത്തില്‍ ആവശ്യമുണ്ട്. കത്തിന്റെ പകര്‍പ്പ് പീപ്പിള്‍ ടിവി പുറത്തുവിട്ടു.

Ips-Letter

കഴിഞ്ഞ 18 വര്‍ഷമായി തന്നെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ് സെന്‍കുമാര്‍. ദുഷ്ടലാക്കോടെ തനിക്കെതിരെ പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം. തനിക്കെതിരെ കള്ള എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിനും ഉത്തരവിട്ടു. ഇതിന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തന്നെ ആളെവിട്ട് തല്ലിച്ചിട്ടുണ്ട്. പൊലീസ് അസോസിയേഷന്‍ നേതാവ് ജി.ആര്‍ അജിതിനെ വിട്ട് മര്‍ദ്ദിച്ചത് സെന്‍കുമാര്‍ ആയിരുന്നു. 1998-ല്‍ ഒരു കൊലക്കേസ് അന്വേഷിച്ചപ്പോള്‍ മുതലാണ് തന്നോട് സെന്‍കുമാറിന് പക തുടങ്ങിയത്. അന്ന് ആ കൊലക്കേസ് ആത്മഹത്യയാക്കാന്‍ സെന്‍കുമാര്‍ ശ്രമിച്ചിരുന്നതായും ഗോപാലകൃഷ്ണന്‍ പിന്നീട് കൈരളി പീപ്പിളിനോടു പറഞ്ഞു.

IPS-LETTR-02

തന്നെ പോലുള്ള പല ഓഫീസര്‍മാരെയും ഇത്തരത്തില്‍ ദ്രോഹിച്ച് ആരാലും ചോദ്യം ചെയ്യപ്പെടാതെ വര്‍ഷങ്ങളായി സെന്‍കുമാര്‍ ഏകാധിപതിയായി തുടരുകയാണ്. ഇത് തന്റെ എസ്ഒഎസ് ആയി കണക്കാക്കണം. എന്നിട്ട് തന്നെ രക്ഷിക്കാന്‍ വേണ്ട നടപടിയുണ്ടാകണമെന്നും കത്തില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News