രോഹിത് വെമുല ദളിതനല്ലെന്ന് തെലങ്കാന പൊലീസ്; തെളിവുകളുണ്ടായിട്ടും സത്യം മറച്ചുവച്ച് എച്ച്‌സിയു അധികൃതരെ രക്ഷിക്കാനുള്ള നീക്കം

ഹൈദരാബാദ്: ഹൈദരബാദ് കേന്ദ്ര സര്‍വകലാശാലയില്‍ ജീവനൊടക്കിയ ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുല ദളിതനായിരുന്നില്ലെന്നു തെലങ്കാന പൊലീസിന്റെ റിപ്പോര്‍ട്ട്. രോഹിത് ദളിത് വിഭാഗക്കാരനാണെന്നു തഹസില്‍ദാര്‍ സാക്ഷ്യപ്പെടുത്തിയ റിപ്പോര്‍ട്ട് നിലനില്‍ക്കേയാണ് സത്യം മറച്ചുവച്ച് തെലങ്കാന പൊലീസിന്റെ നടപടി. കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, ബന്ദാരു ദത്താത്രേയ, എച്ച്‌സിയു മുന്‍ വിസി അപ്പറാവു എന്നിവരെ രക്ഷിക്കാന്‍ വേണ്ടിയാണ് ഇത്.

ആന്ധ്രയിലെ എസ് ടി വിഭാഗമായ മാല സമുദായക്കാരനാണ് രോഹിത്. ഇക്കാര്യം മാതാവ് രാധിക സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍ മറ്റു പിന്നാക്ക വിഭാഗ ശ്രേണിയില്‍ വരുന്ന വദ്ദേര സമുദായക്കാരനാണ് രോഹിത് എന്നു കാട്ടിയാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഗുണ്ടൂര്‍ തഹസില്‍ദാരുടെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നീക്കം.

രോഹിത് വെമുല ദളിതനാണെന്നു തെളിഞ്ഞുകഴിഞ്ഞാല്‍ സ്മൃതി ഇറാനി, ബന്ദാരു ദത്താത്രേയ, ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ അപ്പറാവു എന്നിവര്‍ക്കെതിരേ കര്‍ശനമായ നിയമപ്രകാരം കേസെടുക്കേണ്ടിവരും. മാത്രമല്ല, ജാമ്യം ലഭിക്കുകയുമില്ല. ഇപ്പോഴത്തെ നിലയില്‍ ഇവരാരും കേസില്‍ ഗൗരവമായ കുറ്റം ചെയ്തതായി കണക്കാക്കില്ല. ഇവരെ രക്ഷിക്കാന്‍ വേണ്ടിയാണ് ദളിതനല്ല രോഹിത് എന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here