കാമുകി യൂലിയക്കൊപ്പം ദുബായില്‍ അവധി ആഘോഷിച്ച് സല്‍മാന്‍ ഖാന്‍; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍

ദുബായ്: താനും യൂലിയ വാന്തൂറും തമ്മില്‍ ബന്ധമൊന്നുമില്ലെന്ന് സല്‍മാന്‍ ഖാന്‍ ആവര്‍ത്തിക്കുന്നതിനിടെ ഇരുവരും ഒന്നിച്ച് ദുബായിലെത്തി. പുതിയ ചിത്രമായ സുല്‍ത്താന്റെ സെറ്റില്‍ നിന്ന് അവധിയെടുത്താണ് സല്‍മാന്‍ കാമുകിക്കൊപ്പം അവധി ആഘോഷിക്കാന്‍ ദുബായിലെത്തിയത്. ഇരുവരും ഒന്നിച്ചുള്ള ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ താരമാണ് ഇപ്പോള്‍ ഇരുവരുടെയും ഈ ചിത്രം. ദുബായിലെ തന്റെ ആരാധകര്‍ക്കൊപ്പം സല്‍മാന്‍ നില്‍ക്കുന്ന ചിത്രവും പുറത്തായിട്ടുണ്ട്.

സല്‍മാനും സെര്‍ബിയന്‍ ടിവി ഷോ താരമായ യൂലിയ വാന്തറും തമ്മില്‍ വിവാഹിതരാകാന്‍ പോകുകയാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, വൈകാതെ വാര്‍ത്തകള്‍ നിഷേധിച്ച് സല്‍മാനും സഹോദരിയും രംഗത്തെത്തി. സല്‍മാന്‍ ഇതുവരെ യൂലിയയുമായി അടുപ്പത്തിലാണെന്ന വാര്‍ത്തകള്‍ക്ക് സ്ഥിരീകരണം നല്‍കിയിട്ടില്ല.  

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News