കിംഗ്ഖാനെ നേരില്‍ കാണാന്‍ ആരാധകര്‍ക്ക് അവസരം; ഫാന്‍ ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിന് ആരാധകര്‍ക്കും ക്ഷണം

മുംബൈ: കിംഗ്ഖാന്റെ പുതിയ ചിത്രമായ ഫാന്‍ ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ നേരിട്ട് പങ്കെടുക്കാന്‍ ആരാധകര്‍ക്ക് ക്ഷണം. യാഷ് രാജ് ഫിലിംസിന്റെ സ്റ്റുഡിയോയില്‍ നടക്കുന്ന ചടങ്ങില്‍ നേരിട്ട് പങ്കെടുക്കാനാണ് മുഴുവന്‍ ആരാധകരെയും ഷാരൂഖും യാഷ് രാജ് ഫിലിംസും ക്ഷണിച്ചത്. ഫാനിന്റെ ആദ്യ ട്രെയിലര്‍ ലോഞ്ച് ചെയ്യുന്ന ഫെബ്രുവരി 29ന് യാഷ് രാജ് സ്റ്റുഡിയോയില്‍ നടക്കുന്ന ചടങ്ങില്‍ ആരാധകര്‍ക്ക് പങ്കെടുക്കുകയും കിംഗ്ഖാനെ നേരില്‍ കാണുകയും ചെയ്യാം.

യാഷ് രാജ് സ്റ്റുഡിയോ ആരാധകരെ തേടിപ്പിടിച്ച് ക്ഷണക്കത്തുകള്‍ അയച്ചു തുടങ്ങിയിട്ടുണ്ട്. ക്ഷണക്കത്തില്‍ പറയുന്നത് ഇങ്ങനെ. ആദ്യമായി യാഷ് രാജ് സ്റ്റുഡിയോയുടെ മീഡിയ ഗേറ്റുകള്‍ ആരാധകര്‍ക്കായി തുറക്കുന്നു. ഒപ്പം ഷാരൂഖിന്റെ ഒരു ചിത്രവും ഇന്‍വിറ്റേഷനോടൊപ്പമുണ്ട്. ഫാനില്‍ ഡബിള്‍ റോളിലാണ് കിംഗ്ഖാന്‍ അവതരിക്കുന്നത്. ആര്യന്‍ ഖന്ന എന്ന സൂപ്പര്‍താരമായും താരത്തിന്റെ കട്ട ആരാധകനായ ഗൗരവ് ആയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News