ഷാര്‍ദുല്‍ ഥാക്കൂറിന്റെ തകര്‍പ്പന്‍ ഏറില്‍ മുംബൈക്ക് രഞ്ജി കിരീടം; സൗരാഷ്ട്രയെ ഇന്നിംഗ്‌സിനും 21 റണ്‍സിനും തോല്‍പിച്ചു; മുംബൈയുടെ 41-ാമത് കിരീടം

പുണെ: ഷാര്‍ദുല്‍ ഥാക്കൂറിന്റെ തകര്‍പ്പന്‍ ബോളിംഗില്‍ സൗരാഷ്ട്രയെ തോല്‍പിച്ച് മുംബൈക്ക് രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടം. സൗരാഷ്ട്രയെ ഇന്നിംഗ്‌സിനും 21 റണ്‍സിനുമാണ് മുംബൈ തോല്‍പിച്ചത്. ഷാര്‍ദുല്‍ ഥാക്കൂറിന്റെ അഞ്ചുവിക്കറ്റ് പ്രകടനമാണ് മുംബൈക്ക് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്. ആദ്യ ഇന്നിംഗ്‌സില്‍ 136 റണ്‍സിന്റെ ലീഡ് വഴങ്ങിയ സൗരാഷ്ട്രയുടെ രണ്ടാം ഇന്നിംഗ്‌സ് 115 റണ്‍സില്‍ വസാനിച്ചു. 26 റണ്‍സ് വഴങ്ങിയാണ് 5 വിക്കറ്റ് വീഴ്ത്തിയത്. സ്‌കോര്‍ മുംബൈ-371, സൗരാഷ്ട്ര 235, 115. മുംബൈയ്ക്കായി സെഞ്ചുറി നേടിയ ശ്രേയസ് അയ്യരാണ് കളിയിലെ താരം.

ആദ്യ ഇന്നിംഗ്‌സിലെ സൗരാഷ്ട്രയുടെ 235 റണ്‍സെന്ന സ്‌കോറിനെതിരെ മുംബൈ ഒരു സെഞ്ചുറിയുടെയും ഒരു അര്‍ധ സെഞ്ചുറിയുടെയും മികവില്‍ 371 റണ്‍സെന്ന താരതമ്യേന ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തി. അതായത് 136 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് മുംബൈക്ക്. ശ്രേയസ് അയ്യര്‍ 117 ഉം സൂര്യകുമാര്‍ യാദവ് 48ഉം സിദ്ദേഷ് ലാദ് 88ഉം റണ്‍സെടുത്തു. രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗിന് ഇറങ്ങിയ സൗരാഷ്ട്രയ്ക്കു പക്ഷേ നല്ലകാലമായിരുന്നില്ല. നിലയുറപ്പിക്കും മുമ്പേ ഓരോരുത്തരായി ഡ്രസിംഗ് റൂമില്‍ മടങ്ങിയെത്തി. രണ്ടക്കം കടന്നത് 5 പേര്‍ മാത്രം. 27 റണ്‍സെടുത്ത ചേത്ശ്വര്‍ പുജാരയായിരുന്നു ടോപ് സ്‌കോറര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News