കണ്ടാല്‍ ഐഫോണ്‍ 5എസ് തന്നെ; പുതിയ ഐഫോണ്‍ 5എസ്ഇയുടെ ഡിസൈന്‍ പുറത്ത്

ആപ്പിള്‍ അടുത്തമാസം പുറത്തിറക്കാനിരിക്കുന്ന ഐഫോണ്‍ സ്‌പെഷ്യല്‍ എഡിഷന്റെ ഡിസൈന്‍ ആപ്പിള്‍ പുറത്തുവിട്ടു. ഐഫോണ്‍ 5എസിനു സമാനമായ രൂപകല്‍പനയാണ് ഐഫോണ്‍ 5എസ്ഇക്കും. എന്നാല്‍, അല്ലറചില്ലറ വ്യത്യാസങ്ങള്‍ വരുത്തിയിട്ടുമുണ്ട്. രണ്ട് പ്രധാന വ്യത്യാസങ്ങളാണ് ഡിസൈനില്‍ ആപ്പിള്‍ പരീക്ഷിക്കുന്നത്. 6എസിന്റെ ഡിസൈനില്‍ നിന്നും മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ 5എസ്ഇ എത്തിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചനകള്‍. 4 ഇഞ്ച് സ്‌ക്രീന്‍ ഫോണാണ് ഐഫോണ്‍ 5എസ്ഇ.

ആദ്യത്തെ മാറ്റം ഐഫോണിന്റെ മെറ്റല്‍ ചാംഫര്‍ ഉപേക്ഷിച്ചതാണ്. ഒപ്പം എഡ്ജുകള്‍ അല്‍പം റൗണ്ട് ആക്കിയിട്ടുമുണ്ട്. ഫോണിന്റെ പുറകുവശം ഫുള്ളായി മെറ്റല്‍ ആണ്. ഐഫോണ്‍ 6എസിലെ പോലെ ആന്റിന ലൈനുകളും ഫോണില്‍ ഉണ്ടായിരിക്കും. പവര്‍ബട്ടണ്‍ മുകളില്‍ വലതുമൂലയില്‍ ആയിരിക്കും. നടുക്കായിരിക്കില്ലെന്നു സാരം. ചുവട്ടില്‍ രണ്ടു സ്പീക്കര്‍ ഗ്രില്ലുകള്‍ ഉണ്ടായിരിക്കും. 6എസില്‍ ഒരു സ്പീക്കര്‍ ഗ്രില്‍ മാത്രമാണ് ഉള്ളത്. എന്നാല്‍ 5എസില്‍ രണ്ട് സ്പീക്കര്‍ ഗ്രില്ലുകള്‍ ഉണ്ട്. ഐഫോണ്‍ 6 നേക്കാള്‍ കൂടുതല്‍ കരുത്തുള്ള ഹാര്‍ഡ് വെയറിലാണ് 5 എസ്ഇ എത്താന്‍ പോകുന്നത്.

A9 പ്രോസസര്‍ ആയിരിക്കും ഫോണിന് കരുത്തു പകരുക. ഐഫോണ്‍ 6 ലെ പോലെ തന്നെ 8 മെഗാപിക്‌സല്‍ കാമറ തന്നെയാണ് 5എസ്ഇയിലും. ഡ്യുവല്‍ കാമറ ആയിരിക്കും എന്ന് ഇതിനകം തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 5 മെഗാപിക്‌സല്‍ ആയിരിക്കും രണ്ടാമത്തെ കാമറ. ഐഫോണ്‍ 6എസിനേക്കാള്‍ ഗെയിമിംഗിനു അല്‍പം കൂടി ശക്തി പകരുന്ന ഫോണ്‍ ആയിരിക്കും 5എസ്ഇ എന്നു ഏറ്റവും ചുരുക്കി പറയാം. ഐഫോണ്‍ 6ല്‍ ഉള്ളതിനേക്കാളും മികച്ച ഫ്രണ്ട് കാമറ ആയിരിക്കും ഉണ്ടാവുക. ഇമേജ് സെന്‍സറും ഇമേജ് സിഗ്നല്‍ പ്രോസസറും ഉണ്ടായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News