ദില്ലി: കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിയ്ക്ക് രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കി രാജ്യസഭയില്‍ പ്രതിപക്ഷം. ഹൈദരാബാദ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുലയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് ബിജെപി സര്‍ക്കാരാണ് എന്ന് സീതാറാം യെച്ചൂരി പറഞ്ഞു. രോഹിത് വെമുലയുടെ മരണം കൊലപാതകമായേ കണക്കാക്കാനാവൂ എന്നും യെച്ചൂരി പറഞ്ഞു. ആരാണ് നല്ല ഹിന്ദു എന്നും അവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുമോ എന്നും യെച്ചൂരി ചോദിച്ചു. രാജ്യത്തെ വിഭജിക്കാനാണോ നിങ്ങള്‍ പാര്‍ലമെന്റില്‍ കള്ളം പറയുന്നത് എന്നും യെച്ചൂരി വിമര്‍ശിച്ചു. സംഭവം അന്വേഷിച്ച സമിതിയില്‍ ഒരു ദളിത് പ്രൊഫസര്‍ ഉണ്ടായിരുന്നു എന്നാണ് സ്മൃതി ഇറാനി പറഞ്ഞത്. അത് ശരിയാണ് പക്ഷേ വിയോജനക്കുറിപ്പ് എഴുതി നല്‍കി അദ്ദേഹം സമിതിയില്‍ നിന്ന് രാജിവെയ്ക്കുകയായിരുന്നു എന്നും യെച്ചൂരി ഓര്‍മ്മിപ്പിച്ചു.
മാക്ബതിന്റെ വാക്കുകള്‍ ഉദ്ധരിച്ചാണ് സ്മൃതി ഇറാനി പ്രസംഗിച്ചത്. തെറ്റുകള്‍ സത്യവും സത്യം തെറ്റുകളുമാണ് എന്ന് സ്മൃതി പറഞ്ഞു. എന്നാല്‍ എല്ലാ തെറ്റുകളെയും സത്യമാക്കി മാറ്റാനാണ് കേന്ദ്ര മന്ത്രി ശ്രമിക്കുന്നത് എന്ന് സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. സ്ഥിരീകരണമില്ലാത്ത പ്രസ്താവനകള്‍ തെളിവുകളായി അവതരിപ്പിക്കരുത് എന്നും സീതാറാം യെച്ചൂരി പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.
We will continue to debunk their falsehoods, misinformation & spin. In Parliament today. https://t.co/xfTOtTcksM #RohithVemula #JNU
Posted by Sitaram Yechury on Friday, 26 February 2016
ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ ഒപ്പിട്ടത് വെറും കടലാസ് അല്ലെന്ന് ദുര്‍ഗ വിവാദത്തില്‍ പരാമര്‍ശിച്ച് കേന്ദ്രമന്ത്രി പറഞ്ഞു. രോഹിത് വെമുലയ്ക്ക് ഒരു ഫെലോഷിപ്പും നിഷേധിച്ചിട്ടില്ല എന്നും മന്ത്രി പറഞ്ഞു. എന്നാല്‍ സ്മൃതി ഇറാനിയെ രൂക്ഷമായി വിമര്‍ശിച്ച് ബിഎസ്പി നേതാവ് മായാവതിയും രംഗത്തുവന്നു. രോഹിതിന്റെ ആത്മഹത്യ അന്വേഷിക്കുന്ന സമിതിയില്‍ എസ്‌സി അംഗം ഉണ്ടോ എന്നായിരുന്നു ചോദിച്ചത്. താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഇന്നലെയും ഇന്നും ശരിയായ ഉത്തരം നല്‍കാന്‍ മന്ത്രിക്ക് കഴിഞ്ഞില്ലെന്ന് മായാവതി പറഞ്ഞു.
Neither did she (Smriti Irani) answer my question yesterday nor did she answer it properly today: Mayawati, BSP pic.twitter.com/ntZ9jNWPyP
— ANI (@ANI_news) February 26, 2016

Get real time update about this post categories directly on your device, subscribe now.