സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ എംഎല്‍എയ്‌ക്കൊപ്പം ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ച യുവതിയും മക്കളും അറസ്റ്റില്‍; എംഎല്‍എയെ വൈകാതെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്

ബിഹാര്‍ഷരിഫ്: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ കൗമാരക്കാരിയെ എംഎല്‍എക്ക് കാഴ്ചവയ്ക്കാന്‍ ശ്രമിച്ച സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. ആര്‍ജെഡിയുടെ നവാദ എംഎല്‍എ രാജ്ബല്ലഭ് യാദവിനൊപ്പം ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ നിര്‍ബന്ധിച്ചതിന് സുലേഖ ദേവിയെയാണ് നളന്ദ പൊലീസ് അറസ്റ്റ് ചെയ്തത്. സുലേഖ ദേവിക്കു പുറമേ അമ്മ രാധാ ദേവി, മകള്‍ ഛോട്ടു കുമാരി, സഹോദരി തുളസി ദേവി, മോട്ടി റാം എന്ന മറ്റൊരാള്‍ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 6നാണ് സംഭവം നടന്നത്. ഖദ്ദി ഗ്രാമത്തില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. എംഎല്‍എയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

സംഭവം ബിഹാര്‍ നിയമസഭയില്‍ വലിയ ബഹളത്തിന് ഇടയാക്കിയിരുന്നു. കുട്ടിയെ പീഡിപ്പിച്ചവര്‍ക്കെതിരെ നടപടി എടുക്കുന്നതില്‍ പൊലീസ് അനാസ്ഥ കാട്ടുന്നു എന്ന ആരോപണത്തെ തുടര്‍ന്നാണ് നളന്ദ എസ്പിയായി കുമാര്‍ ആശിഷിനെ മാറ്റി നിയമിച്ചത്. കുറ്റാരോപിതനായ എംഎല്‍എ എവിടെയാണെന്നും എത്രകാലമായി ഒളിച്ചു നടക്കുന്നെന്നും മുഖ്യമന്ത്രിയും ചോദിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News