സമദാനിക്ക് മടുത്തു; സീറ്റില്ലെങ്കില്‍ പരിഭവിക്കില്ല; എംഎല്‍എക്കാലത്ത് മുടങ്ങിയ കോളമെഴുത്തും പ്രഭാഷണവും തിരിച്ചുപിടിക്കാന്‍ തീരുമാനം

മലപ്പുറത്തുനിന്നും കെടി സ്വാലിഹ് തയ്യാറാക്കിയ റിപ്പോര്‍ട്ട്‌

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ എല്ലാവരും സ്ഥാനാര്‍ത്ഥിത്വം നേടാനുള്ള കഠി പരിശ്രമത്തിലാണ്. എന്നാല്‍ ഇതില്‍നിന്ന് ഭിന്ന നിലപാടാണ് ലീഗ് എംഎല്‍എ കൂടിയായ അബ്ദുസമദ് സമദാനിക്കുള്ളത്. തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചാല്‍ പാര്‍ട്ടിയോട് പരിഭവം പറഞ്ഞു ചെല്ലില്ലെന്ന് ലീഗ് അഖിലേന്ത്യാ സെക്രട്ടറികൂടിയായ അബ്ദുസ്സമദ് സമദാനി കൈരളി ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

നിലവില്‍ കോട്ടയ്ക്കല്‍ എംഎല്‍എയാണ് സമദാനി. എംഎല്‍എ ആയ സമയത്ത് മോശം പ്രകടനമാണ് സമദാനി നടത്തിയത് എന്നാണ് ലീഗിന്റെ വിലയിരുത്തല്‍. അതുകൊണ്ടുതന്നെ സമദാനിക്ക് സീറ്റ് നല്‍കേണ്ടെന്നാണ് ലീഗിന്റെ തീരുമാനം. സ്വന്തം എംഎല്‍എമാരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ലീഗ് നടത്തിയ സര്‍വേയില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചത് സമദാനിയാണ്. ഇതോടെ ലീഗ് പുറത്തുവിട്ട പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടികയില്‍നിന്നും സമദാനി പുറത്തായി. സീറ്റില്ലെങ്കില്‍ സാംസ്‌കാരിക മേഖലയില്‍ വീണ്ടും സജീവമാവാനാണ് സമദാനിയുടെ ശ്രമം.

വാഗ്മിയായും മതപണ്ഡിതനായും കോളമെഴുത്തുകാരനായും മലബാറില്‍ പരിചിതനായ വ്യക്തിത്വമാണ് അബ്ദുസമദ് സമദാനി. എംഎല്‍എ ആയിരിക്കുന്ന കാലം വിരസമായിരുന്നുവെന്നും സമദാനി പറയുന്നു. വായിയ്ക്കാനോ പ്രസംഗിക്കാനോ സമയം കിട്ടിയില്ല. മാധ്യമങ്ങളില്‍ എവുതിയിരുന്ന കോളം മുടങ്ങി. പോരാത്തതിന് മണ്ഡലത്തില്‍ വികസനം വന്നില്ലെന്ന പരാതിയും. ലീഗ് പ്രാദേശിക ഘടകത്തിന്റെ എതിര്‍പ്പുകൂടി ഉയര്‍ന്നതോടെ മത്സര രാഷ്ട്രീയത്തില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കാനൊരുങ്ങുകയാണ് സമദാനി.

പഴയ കുറ്റിപ്പുറം മണ്ഡലമാണ് കോട്ടയ്ക്കല്‍. 2006ല്‍ പികെ കുഞ്ഞാലിക്കുട്ടി തോറ്റ മണ്ഡലം. ഇത് തിരിച്ചു പിടിയ്ക്കാനാണ് അബ്ദുസ്സമദ് സമദാനിയെ കോട്ടയ്ക്കലില്‍ ലീഗ് അങ്കത്തിനിറക്കിയത്. 35,902 വോട്ടിനായിരുന്നു സമദാനിയുടെ വിജയം. അതായത് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ ഭൂരിപക്ഷത്തിനാണ് സമദാനി മണ്ഡലം പിടിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News