മെലിഞ്ഞ സ്ത്രീകളെ ആളുകള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നതിന്റെ കാരണം എന്ത്?

ടെലിവിഷന്‍ കാണുന്ന ആളുകള്‍ ഭൂരിഭാഗവും ഇഷ്ടപ്പെടുന്നത് മെലിഞ്ഞ ശരീരപ്രകൃതിയുള്ള ആളുകളെയാണെന്ന് പഠനം. അടുത്തിടെ നടത്തിയ പുതിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ടെലിവിഷനും സ്ത്രീകളുടെ ശരീരശാസ്ത്രവും തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്ന് പഠനം പറയുന്നു. മാധ്യമങ്ങളിലെ പ്രദര്‍ശനങ്ങളിലൂടെ പാരിസ്ഥിതികവും സാംസ്‌കാരികവുമായ മറ്റു പ്രദര്‍ശനങ്ങളുടെ ഫലങ്ങളേക്കാള്‍ മെലിഞ്ഞ സ്ത്രീകളുടെ ശരീരശാസ്ത്രം ഒറ്റപ്പെട്ടു നിന്നതായി ഗവേഷകര്‍ കണ്ടെത്തി.

നികാരഗ്വയിലെ ഒരുകൂട്ടം ആളുകളിലാണ് പഠനം നടത്തിയത്. ഇവരെ പാശ്ചാത്യ മാധ്യമങ്ങളുടെ വിവിധ തലങ്ങളില്‍ ഗ്രൂപ്പായി തരംതിരിച്ചിരുന്നു. ഇതില്‍ ടിവിയുള്ള ഗ്രാമത്തില്‍ നിന്നുള്ളവരും ടിവി കാണാത്ത ഗ്രാമത്തില്‍ നിന്നുള്ളവരും ഉണ്ടായിരുന്നു. എന്നാല്‍, വണ്ണമുള്ള ശരീരപ്രകൃതിയുള്ളവരെ ഇഷ്ടപ്പെട്ടത് ടിവി കാണാന്‍ സാധിക്കാത്ത ഗ്രാമത്തില്‍ നിന്നുള്ളവരായിരുന്നു. മറ്റുള്ളവര്‍ മെലിഞ്ഞ ശരീരപ്രകൃതിയുള്ളവരോടും ഇഷ്ടം കാണിച്ചു. ടിവി കൂടുതല്‍ കാണുന്നവരാണ് മെലിഞ്ഞ സ്ത്രീകളെയും പുരുഷന്‍മാരെയും കൂടുതലായി ഇഷ്ടപ്പെടുന്നതെന്ന് തെളിഞ്ഞതായി പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകരും വ്യക്തമാക്കി.

ഒരു മനഃശാസ്ത്ര മാസികയിലാണ് പഠനം പ്രസിദ്ധീകരിച്ചത്. നികാരഗ്വയിലെ റിമോട്ട് ആയിട്ടുള്ള സ്ഥലമായിരുന്നു പഠനത്തിനായി തെരഞ്ഞെടുത്തിരുന്നത്. പേള്‍ ലഗൂണ്‍, ബാസിന്‍ എന്നീ ഗ്രാമങ്ങളെയാണ് തെരഞ്ഞെടുത്തത്. വൈദ്യുതി, മാധ്യമങ്ങളുടെ സാന്നിധ്യം എന്നീ കാര്യങ്ങളില്‍ ഗ്രാമങ്ങള്‍ പുലര്‍ത്തുന്ന വ്യത്യസ്തതയായിരുന്നു അവ തെരഞ്ഞെടുക്കാനുള്ള കാരണവും. എന്നാല്‍, ഗ്രാമങ്ങള്‍ ഒരുപോലത്തെ പാരിസ്ഥിതിക-സാംസ്‌കാരിക പൈതൃകങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുന്നു. ഓരോരുരത്തരെയും വ്യക്തിപരമായി നിരീക്ഷിച്ച ശേഷം ഓരോരുത്തരോടും എത്രത്തോളം ടിവി കാണാറുണ്ടെന്ന് അന്വേഷിച്ചു. സ്ത്രീകളുടെ ഫോട്ടോ കാണിച്ച് കൊടുത്ത് അത് റേറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here