ജിയാനി ഇന്‍ഫാന്റിനോ ഫിഫ അധ്യക്ഷന്‍; ഷേഖ് സല്‍മാനെ പിന്തള്ളി ഒന്നാമതെത്തിയത് 115 വോട്ടുകള്‍ക്ക്

സൂറിച്: ജിയാനി ഇന്‍ഫാന്റിനോ ഫിഫയുടെ തലവന്‍. വോട്ടകള്‍ നേടിയാണ് ജിയാനി ഇന്‍ഫാന്റിനോ ഫിഫ പ്രസിഡന്‍ര് തെരഞ്ഞെടുപ്പില്‍ ഒന്നാമതെത്തിയത്. ഏഷ്യന്‍ പ്രതിനിധിയായി മത്സരിച്ച ഷേഖ് സല്‍മാന്‍ അല്‍ ഖലീഫയ്ക്ക് 88 വോട്ടുകള്‍ നേടാനെ കഴിഞ്ഞുള്ളൂ.

നിവലില്‍ യുവേഫയുടെ ജനറല്‍ സെക്രട്ടറിയാണ് ജിയാനി ഇന്‍ഫാന്റിനോ. ആകെ 207 രാജ്യങ്ങളാണ് ഫിഫ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പങ്കെടുത്തത്. രണ്ടാം റൗണ്ട് വോട്ടെടുപ്പില്‍ ആയിരുന്നു ജിയാനി ഇന്‍ഫാന്റിനോയുടെ വിജയം.

ഫിഫ പ്രസിഡന്റ് ആയി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട സെപ് ബ്ലാറ്റര്‍ക്ക് അഴിമതി ആരോപണത്തെ തുടര്‍ന്ന് രാജിവെച്ച് ഒഴിയേണ്ടിവന്നു. ഫിഫ അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെയായിരുന്നു രാജി. തുടര്‍ന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News