ഫാസിസത്തിനും വര്‍ഗീയതയ്ക്കുമെതിരെ നവമാധ്യമക്കൂട്ടായ്മയുടെ ഒത്തുചേരല്‍; ഭരണകൂട അടിച്ചമര്‍ത്തലിനെതിരായ കൂട്ടായ്മ ഇന്ന് പാളയം രക്തസാക്ഷിമണ്ഡപത്തില്‍

തിരുവനന്തപുരം: രാജ്യത്താകമാനം സംഘപരിവാറിന്റെ ഭീകരത പെരുകുന്ന കാലത്ത് ഫാസിസത്തിനും അസഹിഷ്ണുതയ്ക്കും എതിരേ നവമാധ്യമക്കൂട്ടായ്മയുടെ ഒത്തുചേരല്‍. ഇന്ന്വൈകിട്ട് നാലരയ്ക്കു പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ കൂട്ടായ്മ സംഘടിപ്പിക്കുന്നത്.

ഒത്തുചേരല്‍ സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വി.ശിവന്‍കുട്ടി എം.എല്‍.എ, തിരുവനന്തപുരം മേയര്‍ വി.കെ.പ്രശാന്ത്, ഡോ:പി.എസ്.ശ്രീകല തുടങ്ങിയ രാഷ്ട്രീയസാമൂഹ്യസാംസ്‌കാരികരംഗത്തെ പ്രമുഖരും ജനപ്രതിനിധികളും പങ്കെടുക്കും

പരിപാടിയുടെ പ്രചാരണത്തിനായി ഫേസ്ബുക്കില്‍ പ്രത്യേക പേജും ഇവെന്റും തയാറാക്കിയിട്ടുണ്ട്. നിരവധിപേരാണ് ഇതോടകം പേജ് ലൈക്ക് ചെയ്യുകയും പരിപാടിയില്‍ പങ്കെടുക്കുമെന്ന് പോസ്റ്റ് ചെയ്യുകയും ചെയ്തിരിക്കുന്നത്.

ഫേസ്ബുക്ക് പേജും ഇവെന്റും സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News