സുബിനേഷിന്റെ കുടുംബത്തെ സര്‍ക്കാര്‍ വഞ്ചിക്കുന്നു; ജവാന്‍ കൊല്ലപ്പെട്ട് മൂന്ന് മാസം കഴിഞ്ഞിട്ടും മുഖമന്ത്രി വാക്കു പാലിച്ചില്ല

കോഴിക്കോട്: കശ്മീരില്‍ തീവ്രവാദികളുടെ വെടിയേറ്റു മരിച്ച ജവാന്‍ സുബിനേഷിന്റെ കുടുംബത്തെ സര്‍ക്കാര്‍ വഞ്ചിക്കുന്നു. ജവാന്‍ കൊല്ലപ്പെട്ടിട്ട് മൂന്ന് മാസം കഴിഞ്ഞിട്ടും മുഖമന്ത്രി ജവാന്റെ വീട്ടില്‍ നേരിട്ടെത്തി നല്‍കിയ വാക്കു പാലിച്ചില്ല. കുടുംബത്തിനു ഒരു രൂപപോലും സര്‍ക്കാര്‍ ധനസഹായം ലഭിക്കാക്കതില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ നിരാഹാര സമരത്തിലേക്ക് നീങ്ങുകയാണ്.

രാജ്യത്തിനുവേണ്ടി നേര്‍ക്കു നേര്‍ തീവ്രവാദികളോടേറ്റു മുട്ടി വീരമൃത്യൂ വരിച്ച ജവാന്റെ കുടുംബത്തിനോടാണ് സര്‍ക്കാറിന്റെ അവഗണന. കുടുംബത്തിന്റെ അത്താണിയായിരുന്ന ഏക മകന്‍ നഷ്ടപ്പെട്ടതിന്റെ ആഘാതം ഇനിയും വിട്ടുമാറിയിട്ടില്ല സുബിനേഷിന്റെ അച്ഛനും അമ്മയ്ക്കും. മകന്റെ മരണവാര്‍ത്തയറിഞ്ഞതോടെ രോഗം കലശലായ സുബിനേഷിന്റെ അമ്മയ്ക്ക് കൂട്ടിരിക്കേണ്ട അവസ്ഥയിലാണ് സുബിനേഷിന്റെ അച്ഛന്‍ കുഞ്ഞിരാമന്‍. അതിനാല്‍ തന്നെ ചെയ്തു വന്നിരുന്ന കൂലിപണിയ്ക്ക് പോകാന്‍ കഴിയാറില്ല. സുബിനേഷിന്റെ പെങ്ങളുടെ ഭര്‍ത്താവ് ജോലി ചെയ്യുന്നതു മാത്രമാണ് ഇപ്പോള്‍ കുടുംബത്തിന്റെ വരുമാന മാര്‍ഗം.

പുതിയ വീട് പണിഞ്ഞതിന്റേയും ഉറപ്പിച്ചു വെച്ച കല്യാണ ആവശ്യങ്ങള്‍ക്കായി എടുത്തതുമായി വിവധ ബാങ്കുകളില്‍ സുബിനേഷിന് കടമുണ്ട്. സ്ഥലം എംഎല്‍എ വഴി നിരന്തരം മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടെങ്കിലും മൂന്നുമാസം കഴിഞ്ഞിട്ടും ആനുകൂല്യങ്ങള്‍ ലഭിക്കാത്തതില്‍ പ്രതിഷേധത്തിലാണ് കോഴിക്കോട്ടെ ചെങ്ങോട്ടുകാവിലെ സുഹൃത്തുകളും പ്രദേശവാസികളും.

സര്‍ക്കാറിന്റെ ഭാഗത്തു നിന്നും വേണ്ട നടപടി ഉണ്ടായില്ലെങ്കില്‍ ആക്ഷന്‍ സമിതി രൂപീകരിച്ച് സമരത്തിനിറങ്ങാനുള്ള തീരുമാനത്തിലാണ് പ്രദേശവാസികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News