ആഹാര ഫാസിസത്തിനെതിരെ ‘സഡന്‍ ഡെത്ത്’ ; കൊല്ലം ദേശാഭിമാനി സംഘത്തിന്റെ ഹ്രസ്വചിത്രം കാണാം

കൊല്ലം: അസഹിഷ്ണുതയ്‌ക്കെതിരെ മൊബൈലില്‍ നിര്‍മ്മിച്ച ഹ്രസ്വചിത്രവുമായി കൊല്ലത്തെ ദേശാഭിമാനി ബ്യൂറോ സംഘം. സമീപകാലത്തെ ബീഫ് വിഷയവുമായി സാഹചര്യങ്ങളാണ് സഡന്‍ ഡെത്ത് ഹ്രസ്വചിത്രത്തില്‍ പ്രതിപാദിക്കുന്നത്.

പൂര്‍ണമായി മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച സഡന്‍ഡെത്ത് 2.4 മിനിട്ട് ദൈര്‍ഘ്യമാണുള്ളത്. കേരളത്തില്‍ ബീഫ് നിരോധിച്ചാലുണ്ടാകുന്ന സാഹചര്യങ്ങളാണ് ഷോട്ട് ഫിലിമിന്റെ ഇതിവൃത്തം. ബീഫ് കടത്തുന്ന ആള്‍ കൊല ചെയ്യപ്പെടുകയും, ബീഫ് കഴിക്കാനായി വാങ്ങിയ ആളെ തേടി കൊലയാളികള്‍ എത്തുമെന്ന് സൂചിപ്പിക്കുന്നിടത്ത് സഡന്‍ഡത്ത് അവസാനിക്കുന്നു. ബീഫ് കഴിച്ചുവെന്ന് ആരോപിച്ച് വര്‍ഗീയ ശക്തികള്‍ ക്രൂരമായി വധിച്ച മുഹമ്മദ് അഖ്‌ലാഖിനെ പോലെയുള്ളവരെ ചിത്രം ഓര്‍മപ്പെടുത്തുന്നു.

കൊല്ലം ദേശാഭിമാനി സബ് എഡിറ്റര്‍ ശ്രീരാജ് ഓണക്കൂറാണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ബ്യൂറോ ചീഫ് കെആര്‍ അജയന്‍ ക്രിയാത്മക നിര്‍ദ്ദേശം നല്‍കിയിരിക്കുന്നു. സീനിയര്‍ റിപ്പോര്‍ട്ടര്‍ സനല്‍ ഡി പ്രേമാണ് ക്യാമറ. ലേഖകരായ കെബി ജോയിയും ആര്‍.റോഷനുമാണ് അഭിനേതാക്കള്‍. യുട്യൂബിലൂടെ റിലീസ് ചെയ്ത ഹ്രസ്വചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം സംവിധായകനും മാധ്യമപ്രവര്‍ത്തകനുമായ പ്രമോദ് പയ്യന്നൂര്‍ നിര്‍വ്വഹിച്ചു.

ചിത്രം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here