കണ്ണൂരില്‍ ഗള്‍ഫുകാരന്റെ വീട്ടുമുറ്റത്ത് പതിവായി ഗര്‍ഭനിരോധ ഉറകള്‍; പൊലീസുകാരന് സസ്‌പെന്‍ഷന്‍; നടപടി വീട്ടമ്മയുടെ പരാതിയില്‍; പൊലീസുകാരനെ കുടുക്കിയത് വിദഗ്ദമായി

കണ്ണൂര്‍: പ്രവാസിയുടെ വീട്ടിന്റെ മുറ്റത്ത് ആറുമാസത്തോളം ഗര്‍ഭനിരോധ ഉറകള്‍ കൊണ്ടിട്ട സംഭവത്തില്‍ എസ്.ഐ പിടിയില്‍. കണ്ണൂര്‍ കണ്‍ട്രോള്‍ റൂം എസ്.ഐ. കടമ്പൂര്‍ സ്വദേശി സുരേഷ്ബാബു (50) ആണ് പിടിയിലായത്. ഇയാളെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കാടാച്ചിറ കടമ്പൂര്‍ റോഡിലെ ഗള്‍ഫുകാരന്റെ വീട്ടുമുറ്റത്താണ് പതിവായി ഗര്‍ഭനിരോധ ഉറകള്‍ പ്രത്യക്ഷപ്പെട്ടത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട വീട്ടമ്മ വിവരം ഭര്‍ത്താവിനെ അറിയിച്ചു. തുടര്‍ന്ന് ഭര്‍ത്താവിന്റെ നിര്‍ദേശപ്രകാരം മുറ്റത്ത് നിരീക്ഷണ ക്യാമറ സ്ഥാപിച്ചു. കഴിഞ്ഞ 22ന് എസ്.ഐ വീട്ടുമുറ്റത്ത് ഉറകള്‍ കൊണ്ടിടുന്നതിന്റെ ദൃശ്യം ക്യാമറയില്‍ പതിഞ്ഞു. പ്രഭാതസവാരിക്കാരന്റെ വേഷത്തിലെത്തിയാണ് എസ്‌ഐ ഉറകള്‍ എറിയുന്നത്.

തുടര്‍ന്ന് ദൃശ്യങ്ങള്‍ അന്നു തന്നെ സിഡിയിലാക്കി വീട്ടമ്മ എടക്കാട് പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തു. തുടര്‍ന്ന് നടന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് എസ്പി പൊലീസുകാരനെതിരെ നടപടി സ്വീകരിച്ചത്. മേല്‍നടപടിക്കുവേണ്ടി ഐജിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഗള്‍ഫുകാരന്റെ ഭാര്യയും മക്കളും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News