കൊച്ചി: ഉദയംപേരൂര്‍ ഐഒസി പ്ലാന്റിലെ കരാര്‍ തൊഴിലാളികളുടെ സമരം അവസാനിച്ചു. വിതരണക്കാരുമായുള്ള അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കപ്പെട്ടതോടെ ലോറിത്തൊഴിലാളികള്‍ ജോലിക്ക് കയറി. പ്ലാന്റിനകത്തുനിന്നു സിലിണ്ടറുകള്‍ ലോറികളിലേക്ക് ലോഡിംഗിനായി എത്തിക്കുന്ന കണ്വെയറിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ലോറിത്തൊഴിലാളികള്‍ വിസമ്മതിച്ചതാണ് പ്രശ്നത്തിനു കാരണമായത്. പ്ലാന്റിന്റെ പ്രവര്‍ത്തനം തുടര്‍ച്ചയായി മൂന്നാം ദിവസവും തടസപ്പെട്ടതോടെ മധ്യകേരളത്തില്‍ പാചകവാതക വിതരണം പ്രതിസന്ധിയിലായിരുന്നു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here