യുവാക്കളുടെ ഭാവി നശിപ്പിക്കുന്നത് സണ്ണി ലിയോണ്‍; നഗ്നയായി അഭിനയിച്ചാലും ദേവതയുടെ പരിവേഷം; തുറന്നടിച്ച് രാഖി സാവന്ത്

സണ്ണി ലിയോണിനെതിരെ രൂക്ഷവിമര്‍ശനവുമായി ബോളിവുഡ് താരം രാഖി സാവന്ത് വീണ്ടും രംഗത്ത്. രാജ്യത്തെ യുവാക്കളുടെ ഭാവി നശിപ്പിക്കുകയാണ് സണ്ണി ലിയോണ്‍ ചെയ്യുന്നതെന്ന് രാഖി തുറന്നടിച്ചു.

അല്പ വസ്ത്രധാരിയായി അഭിനയിച്ചാലും നഗ്‌നയായി അഭിനയിച്ചാലും സണ്ണിക്ക് ദേവതയുടെ പരിവേഷമാണ് ലഭിക്കുന്നത്. എന്നാല്‍ ആ സ്ഥാനത്ത് മറ്റേതെങ്കിലും നടിമാരാണെങ്കില്‍ അവര്‍ മോശമായി ചിത്രീകരിക്കപ്പെടുകയാണെന്നും രാഖി സാവന്ത് കുറ്റപ്പെടുത്തുന്നു. ഇനിയെങ്കിലും നല്ല രീതിയില്‍ അഭിനയിക്കാന്‍ സണ്ണി ലിയോണ്‍ ശ്രമിക്കണമെന്നും രാഖി സണ്ണിയോട് ആവശ്യപ്പെട്ടു.

ആദ്യമായല്ല സണ്ണിക്ക് എതിരെ ആരോപണങ്ങളുമായി രാഖി സാവന്ത് രംഗത്തെത്തുന്നത്. പോണ്‍ വേഷങ്ങള്‍ ഉപേക്ഷിച്ച് ബോളിവുഡില്‍ സജീവമാകാന്‍ സണ്ണി തീരുമാനിച്ചതോടെയാണ് രാഖി വിമര്‍ശനങ്ങളുമായി രംഗത്തെത്തിയത്. സണ്ണി കാരണം തനിക്ക് സിനിമയില്‍ അല്‍പ്പവസ്ത്രം ധരിക്കേണ്ടിവരുന്നുവെന്ന് കുറ്റപ്പെടുത്തിയ രാഖി സണ്ണിയുടെ ഭൂതകാലത്തെ തുടര്‍ച്ചയായി പരിഹസിച്ചിരുന്നു. സണ്ണി ഇന്ത്യ വിട്ടുപോകണമെന്നും രാഖി ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News