ദില്ലി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയില്ലെന്ന് പരിപാടി നടക്കുമ്പോള്‍ ക്യാമ്പസിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനും പൊലീസ് കോണ്‍സ്റ്റബിളും. ഫെബ്രുവരി ഒന്‍പതിന് ജെഎന്‍യു ക്യാമ്പസില്‍ നടന്ന അഫ്‌സല്‍ഗുരു അനുസ്മരണത്തിനിടെ കനയ്യ കുമാര്‍ പ്രസംഗിച്ചിരുന്നു. എന്നാല്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്ന് ഇരുവരും വ്യക്തമാക്കി.
ദേശീയ ചാനല്‍ നടത്തിയ ഒളിക്യാമറാ ഓപ്പറേഷനിലാണ് സെക്യൂരിറ്റി ജീവനക്കാരന്‍ അമര്‍ജീത് കുമാറിന്റെയും കോണ്‍സ്റ്റബിളായ രാംബീറിന്റെയും വെളിപ്പെടുത്തല്‍. അഫ്‌സല്‍ഗുരു അനുസ്മരണം നടന്ന ദിവസം ക്യാമ്പസിലെ സബര്‍മതി ധാബ മുതല്‍ ഗംഗ ധാബ വരെ വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. പത്തോ പതിനഞ്ചോ വിദ്യാര്‍ത്ഥികളാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. ഗംഗ ധാബയ്ക്ക് മുന്നില്‍ വച്ചാണ് കനയ്യ കുമാര്‍ പ്രസംഗിച്ചത്. എന്നാല്‍ അദ്ദേഹം മുദ്രാവാക്യം മുഴക്കിയിരുന്നില്ല.- ഇരുവരും പറയുന്നു.
മാര്‍ച്ച് നടക്കുമ്പോള്‍ മറ്റുചില പൊലീസുകാരും മഫ്തിയില്‍ ക്യാമ്പസില്‍ ഉണ്ടായിരുന്നു. എന്നാല്‍ പരിപാടിയുടെ വീഡിയോ പൊലീസ് പകര്‍ത്തിയിട്ടില്ലെന്നും കോണ്‍സ്റ്റബിള്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷവും ക്യാമ്പസില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം സംഘടിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.
Discussion about this post