പാറ്റൂര്‍ ഭൂമിയിടപാട്; വിഎസിന്റെ ഹര്‍ജി ഇന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ പ്രതിപക്ഷ വിഎസ് അച്യുതാനന്ദന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ അഴിമതി നടത്തിയെന്ന് ആരോപിച്ച് വിഎസ് നല്‍കിയ ഹര്‍ജിയാണ് പരിഗണിക്കുന്നത്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്.

മുഖ്യമന്ത്രിയും മുന്‍ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍ അടക്കമുള്ളവരും സ്വകാര്യവ്യക്തികള്‍ക്ക് സര്‍ക്കാര്‍ ഭൂമി വിട്ട് നല്‍കാന്‍ കൂട്ടു നിന്നുവെന്നാണ് വിഎസിന്റെ പരാതി. എഡിജിപി ജേക്കബ് തോമസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പാറ്റൂര്‍ ഭൂമി ഇടപാടില്‍ തട്ടിപ്പ് നടന്നതായി കണ്ടെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel