നാല്‍പതു വയസില്‍ താഴെയുള്ളവര്‍ക്ക് നോവല്‍ മത്സരം; കോളജ് വിദ്യാര്‍ഥികള്‍ക്ക് കഥാ-കവിതാ മത്സരം; യുവ സാഹിത്യ പുരസ്‌കാരത്തിന് ഡിസി ബുക്‌സ് രചനകള്‍ ക്ഷണിക്കുന്നു

കോട്ടയം: ഡി സി ബുക്സ് മലയാള സാഹിത്യത്തിലെ പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിനായി നോവല്‍, കഥ, കവിതാമത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. നോവല്‍മത്സരം നാല്പതു വയസ്സില്‍ താഴെയുള്ളവര്‍ക്കുവേണ്ടിയും കഥ-കവിതാമത്സരം കോളജ്്-പ്രൊഷണല്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയുമാണ് സംഘടിപ്പിക്കുന്നത്.

നോവല്‍മത്സരം: ഒരു ലക്ഷം രൂപയാണ് ഒന്നാം സ്ഥാനം നേടുന്ന നോവലിനു ലഭിക്കുന്ന പുരസ്‌കാരത്തുക. പുസ്തകരൂപത്തിലോ, ആനുകാലികങ്ങളിലോ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആദ്യ നോവലുകളാണ് മത്സരത്തിന് അയക്കേണ്ടത്. വിവര്‍ത്തനമോ അനുകരണമോ അല്ലാത്ത മലയാളത്തിലെ മൗലികരചനകള്‍ മാത്രമേ മത്സരത്തിന് പരിഗണിക്കുകയുള്ളു. മത്സരത്തിന് അയച്ചുതരുന്ന കൃതികള്‍ തിരിച്ചയക്കുന്നതല്ല. അതിനാല്‍ നോവലിന്റെ ഒരു കോപ്പി എഴുത്തുകാര്‍ സൂക്ഷിക്കേണ്ടതാണ്. നോവലിനൊപ്പം വയസ്സുതെളിയിക്കുന്ന രേഖയും സമര്‍പ്പിക്കേണ്ടതാണ്. അന്തിമപട്ടികയിലെത്തുന്ന നോവലുകള്‍ ഡി സി ബുക്സ് പ്രസിദ്ധീകരിക്കും. നോവല്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2016 മെയ് 30.

കഥ-കവിതരചനാമത്സരം: കോളജ്-പ്രൊഫഷണല്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്കേണ്ടി സംഘടിപ്പിക്കുന്ന കഥാ-കവിതാരചന മത്സരത്തില്‍ 18 വയസ്സ് പൂര്‍ത്തിയായവരും 25 വയസ്സ് പൂര്‍ത്തിയാവാത്തതുമായ പങ്കെടുക്കാം. വിവര്‍ത്തനോ അനുകരണമോ അല്ലാത്ത മലയാളത്തിലെ മൗലികരചനകള്‍മാത്രമേ മത്സരത്തിനു പരിഗണിക്കൂ. ഒരാള്‍ക്ക് ഒരു വിഭാഗത്തില്‍ ഒരു രചന മാത്രമേ മത്സരത്തിന് അയക്കാന്‍ അവകാശമുള്ളു. രചനയോടൊപ്പം പ്രായം തെളിയിക്കുന്ന രേഖയും പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവിയുടെ പരിചയപ്പെടുത്തല്‍ രേഖയും സമര്‍പ്പിക്കേണ്ടതാണ്.

ഒന്നാം സമ്മാനം നേടുന്ന രചനയ്ക്ക് 10,000 രൂപ വീതം സമ്മാനം ലഭിക്കും. മത്സരത്തില്‍ ലഭിക്കുന്ന മികച്ച രചനകള്‍ ഡി സി ബുക്സ് പ്രസിദ്ധീകരിക്കും. 2016 മാര്‍ച്ച് 30 ന് മുമ്പ് രചനകള്‍ സമര്‍പ്പിക്കേണ്ടതാണ്. 2016 ഓഗസ്റ്റില്‍ നടക്കുന്ന ഡി സി ബുക്സിന്റെ വാര്‍ഷികാഘോഷച്ചടങ്ങില്‍വച്ച് അവാര്‍ഡുകള്‍ പ്രഖ്യാപിക്കും. രചനകള്‍ അയക്കേണ്ട വിലാസം- കണ്‍വീനര്‍, ഡി സി സാഹിത്യമത്സരം 2016, ഡി സി ബുക്സ് കോര്‍പ്പറേറ്റ് ഓഫീസ്, ഡി സി കിഴക്കെമുറി ഇടം, ഗുഡ് ഷെപ്പേര്‍ഡ് സ്ട്രീറ്റ്, കോട്ടയം-0481 2563114

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News