അയാള്‍ എന്റെ അഭിമാനത്തെ മുറിവേല്‍പ്പിച്ചു; വിവാഹം ചെയ്യാമെന്ന് ആര്‍ക്കും വാക്ക് നല്‍കിയിട്ടില്ല; കേസിനെ കുറിച്ച് മേഘ്‌ന രാജ്

വിവാഹം കഴിക്കാമെന്ന് വാഗ്ദാനം വ്യവസായിയെ ചതിച്ചെന്ന് വാര്‍ത്ത തള്ളി നടി മേഘ്‌നാ രാജ്. താന്‍ ആരെയും വഞ്ചിച്ചിട്ടില്ലെന്നും ആരോപണം ഉന്നയിച്ച ജനാര്‍ദ്ധനനെ തനിക്കറിയില്ലെന്നും മേഘ്‌ന രാജ് പറഞ്ഞു. എന്തിനാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നും അറിയില്ല. സംഭവം തനിക്കും കുടുംബത്തിനും തെലുങ്ക് ചലച്ചിത്ര ലോകത്തും വലിയ ഞെട്ടലുണ്ടാക്കിയെന്നും മേഘ്‌ന പറഞ്ഞു.

തന്റെ ഭാഗത്ത് നിന്ന് ആര്‍ക്കും ഇതുവരെയും ഒരു പ്രശ്‌നവുമുണ്ടായിട്ടില്ല. ഒരു ബ്ലാക് മാര്‍ക്കും ജീവിതത്തിലുണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ ഇത്തരമൊരു കാര്യം സംഭവിച്ചതില്‍ വിഷമമുണ്ട്. ഈ പരാതി കൊടുത്തയാള്‍ക്ക് മാനസിക പ്രശ്‌നമുണ്ട് എന്നാണ് അറിഞ്ഞത്. ഇതിലും എന്തെങ്കിലും സത്യമുണ്ടോയെന്ന് അറിയില്ലെന്നും എന്തുതന്നെയായാലും കേസുമായി മുന്നോട്ടു പോകുമെന്നും മേഘ്‌ന പറഞ്ഞു.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ തെളിവുകളൊന്നും തനിക്കെതിരല്ല. പരാതി വ്യാജമാണെന്ന് നിഗമനത്തിലാണ് അവരും. അഭിമാനത്തെയാണ് കേസ് മുറിവേല്‍പ്പിച്ചത്. താനൊരു സെലിബ്രിറ്റിയായതുകൊണ്ട് അന്വേഷണം നടക്കുകയും സത്യം പുറത്തുവരികയും ചെയ്യും, എന്നാല്‍ ഒരു സാധാരണക്കാരിയാണെങ്കിലോ- മേഘ്‌ന ചോദിക്കുന്നു.

കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട്ടിലെ ബിസിനസുകാരനായ ജനാര്‍ധന മേഘ്‌നക്കെതിരെ പരാതി നല്‍കിയത്. താനും മേഘ്‌നയും തമ്മില്‍ ബന്ധമുണ്ടെന്നും വിവാഹത്തിനു തയാറാണെന്ന് പറഞ്ഞ് തന്റെ പണം താരം അപഹരിച്ചെന്നും ജനാര്‍ധനയുടെ പരാതിയില്‍ പറയുന്നു. തന്റെ ചെലവില്‍ കഴിഞ്ഞിരുന്ന നടി വിവാഹത്തിന് താന്‍ നിര്‍ബന്ധിച്ചതോടെ തന്നെ വിട്ടുപോവുകയായിരുന്നെന്നാണ് ജനാര്‍ധന പറയുന്നത്. തങ്ങളുടെ ബന്ധം തെളിയിക്കുന്ന രേഖകള്‍ മേഘന മോഷ്ടിച്ചെന്നും പരാതിയിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News