ജിജി തോംസണെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിച്ചു; നിയമനം മറ്റന്നാള്‍ വിരമിക്കാനിരിക്കെ; തീരുമാനം അംഗീകരിക്കാനാവില്ലെന്ന് വിഎസ്

തിരുവനന്തപുരം: ചീഫ് സെക്രട്ടറി ജിജി തോംസണെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിച്ചു. ക്യാബിനറ്റ് പദവിയോടെയാണ് നിയമനം. മറ്റന്നാള്‍ വിരമിക്കാനിരിക്കെയാണ് ജിജി തോംസണിന് പുതിയ സ്ഥാനലബ്ദി. നിയമനം അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പ്രതികരിച്ചു.

അഡീഷണല്‍ ചീഫ് സെക്രട്ടറി പി.കെ മൊഹന്തിയാകും പുതിയ ചീഫ് സെക്രട്ടറി.

ജിജി തോംസന്റെ ചീഫ് സെക്രട്ടറി സ്ഥാനം മൂന്നു മാസത്തക്ക് ദീര്‍ഘിപ്പിച്ചു നല്‍കാന്‍ നേരത്തെ നീക്കം നടന്നിരുന്നു. ഇതിനെതിരെ പ്രതിപക്ഷം ശക്തമായ പ്രധിഷേധം ഉയര്‍ത്തിയിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ജിജി തോംസന്റെ കാലാവധി നീട്ടിനല്‍കുന്നതെന്നായിരുന്നു ആക്ഷേപം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News