സംവിധായകന്‍ രാജേഷ് പിള്ളയുടെ മരണം സ്ഥിരീകരിച്ചു; അന്ത്യം കരൾരോഗത്തെ തുടർന്ന് കൊച്ചി പി വി എസ് ആശുപത്രിയിൽ; സംസ്കാരം നാളെ

കൊച്ചി: പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ രാജേഷ് പിള്ള അന്തരിച്ചു. ഗുരുതരമായ കരള്‍രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ പിവിഎസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. രാവിലെ പതിനൊന്നേ മുക്കാലിനായിരുന്നു അന്ത്യം. മരണവാര്‍ത്ത കൊച്ചിയിലെ പിവിഎസ് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു.

ലിവര്‍ സിറോസിസ് ബാധിച്ച രാജേഷ് പിള്ളയ്ക്ക് ഡോക്ടര്‍മാര്‍ കരള്‍ മാറ്റിവയ്ക്കലിന് നിര്‍ദേശിച്ചിരുന്നു. അവസാന ചിത്രമായ വേട്ടയുടെ ഷൂട്ടിംഗിനായി അദ്ദേഹം എത്തിയിരുന്നതും ആശുപത്രിയില്‍ നിന്നായിരുന്നു.

രാജേഷിന്റെ നാലാമത്തെ ചിത്രമാണ് വേട്ട. 2005ല്‍ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബന്‍ നായകനായ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ആണ് ആദ്യ ചിത്രം. ആദ്യം ചിത്രം വേണ്ടത്ര ശ്രദ്ധ നേടിയില്ല. എന്നാല്‍ പുതുതലമുറ ചിത്രങ്ങളിലെ നാഴികക്കല്ല് എന്ന വിശേഷിപ്പിക്കാവുന്ന ട്രാഫികിലൂടെയാണ് അദ്ദേഹം തിരിച്ചുവരവ് നടത്തിയത്. മിലി ആണ് രാജേഷിന്റെ മറ്റൊരു ചിത്രം.

മേഘ രാജേഷാണ് ഭാര്യ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here