ചിദംബരത്തിന്റെ വെളിപ്പെടുത്തല്‍ മുന്‍പായിരുന്നുവെങ്കില്‍ അഫ്‌സല്‍ ഗുരു തൂക്കിലേറ്റപ്പെടില്ലായിരുന്നുവെന്ന് ഭാര്യ; പ്രക്ഷോഭങ്ങള്‍ അദ്ദേഹം കുറ്റക്കാരനല്ലെന്ന് തെളിയിക്കുന്നു

ദില്ലി: രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് അഫ്‌സല്‍ ഗുരുവിനെ സര്‍ക്കാര്‍ രഹസ്യമായി തൂക്കിലേറ്റിയതെന്ന് ഭാര്യ തബസ്. രാഷ്ട്രീയ നേതാക്കളുടെ വാക്കുകളില്‍ തനിക്ക് വിശ്വാസം നഷ്ടപ്പെട്ടെന്നും തബസ് പറഞ്ഞു. പാര്‍ലമെന്റ് ആക്രമണക്കേസിലെ അഫ്‌സല്‍ ഗുരുവിന്റെ പങ്ക് തെളിഞ്ഞിട്ടില്ലെന്ന മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അവര്‍.

ചിദംബരത്തിന്റെ പ്രസ്താവന മുന്‍പായിരുന്നുവെങ്കില്‍ അഫ്‌സല്‍ തൂക്കിലേറ്റപ്പെടില്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു. തന്റെ ഭര്‍ത്താവ് ഇപ്പോള്‍ ജീവനോടെയില്ലെന്നും പിന്നെ ചിദംബരത്തിന്റെ വാക്കുകള്‍ക്ക് വിലയുണ്ടോയെന്നും തബസ് ചോദിച്ചു.

ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ അഫ്‌സല്‍ ഗുരുവിന് പിന്തുണ നല്‍കിയതിന് അവര്‍ നന്ദി പ്രകടിപ്പിച്ചു. അഫ്‌സല്‍ ഗുരുവിന്റെ വിധിന്യായത്തിന്റെ പകര്‍പ്പ് വായിച്ചിട്ടുളളവരാണ് ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍. അഫ്‌സല്‍ ഗുരുവിനെ കുടുക്കിയത് എങ്ങനെയാണെന്ന് അവര്‍ക്കറിയാമെന്നും, അവര്‍ വിദ്യാഭ്യാസമുളളവരാണെന്നും തബസ് പറഞ്ഞു. രാഷ്ട്രീയക്കാര്‍ക്ക് പുതിയ തലമുറയെ വിലക്ക് വാങ്ങാന്‍ കഴിയുന്നില്ലെന്നതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു. അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയില്‍ പ്രതിഷേധിച്ച് ഇപ്പോഴും നടക്കുന്ന പ്രക്ഷോഭങ്ങള്‍ അദ്ദേഹം കുറ്റക്കാരനല്ലയെന്നാണ് തെളിയിക്കുന്നതെന്നും തബസ് പറഞ്ഞു.

പാര്‍ലമെന്റ് ആക്രമണക്കേസില്‍ അഫ്‌സല്‍ ഗുരുവിന്റെ പങ്ക് തെളിയിക്കാന്‍ പറ്റിയിട്ടില്ലെന്നും അദ്ദേഹത്തിന് വധശിക്ഷ നല്‍കുന്നതിന് പകരം ജീവപര്യന്തം നല്‍കാമായിരുന്നുവെന്നും ചിദംബരം കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News