വീട് വിട്ടിറങ്ങിയത് മാതാവിന്റെ ശല്യം കാരണമാണെന്ന് തെലുങ്കു നടി ശ്വേതാ റെഡ്ഢി. തങ്ങള്‍ക്കിടയിലുള്ള പ്രധാന പ്രശ്‌നം പണമാണെന്നും തന്റെ പ്രശസ്തിയിലൂടെ പണം തട്ടിയെടുക്കാനാണ് അമ്മ ശ്രമിക്കുന്നതെന്നും സ്വാതി പൊലീസിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് നടിയെ കാണാനില്ലെന്ന് പറഞ്ഞ് അമ്മ പൊലീസില്‍ പരാതി നല്‍കിയത്. മകള്‍ പണവും സ്വര്‍ണ്ണവുമായി കാമുകനായ വിവാഹിതനൊപ്പം ഒളിച്ചോടിയെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ശ്രീനിവാസ് റെഡ്ഡി എന്നയാള്‍ക്കൊപ്പം മകള്‍ ഒളിച്ചോടിയെന്നായിരുന്നു പരാതി. എന്നാല്‍ അടുത്തദിവസം വൈകുന്നേരം ശ്വേതാ തിരിച്ചെത്തുകയും ചെയ്തു.
പിറ്റേന്ന് ബജ്ര ഹില്‍സിലെ നാഗേന്ദ്ര പൊലീസ് ഇരുവരെയും സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. കഴിഞ്ഞ ദിവസം എവിടെപ്പോയെന്ന് അന്വേഷിച്ചപ്പോള്‍ പണം ചോദിച്ചുള്ള അമ്മയുടെ ശല്യം സഹിക്കാതെ വീടു വിട്ടിറങ്ങി ഒറ്റയ്ക്ക് താമസിക്കാന്‍ പോയതാണെന്ന് നടി പറഞ്ഞു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ നടന്നത് കൂട്ടത്തല്ലാണെന്നാണ് തെലുങ്ക് ഗോസിപ്പ് മാധ്യമങ്ങളില്‍ നിറയുന്ന റിപ്പോര്‍ട്ടുകള്‍. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
താന്‍ ഒളിച്ചോടിയെന്ന പരാതി പച്ചക്കള്ളമാണെന്നും തന്റെ പ്രശസ്തിയിലൂടെ പണം തട്ടിയെടുക്കാന്‍ വേണ്ടിയാണ് അമ്മ കള്ളക്കേസുകള്‍ ഉണ്ടാക്കുന്നതെന്നും നടി പൊലീസിനോട് പറഞ്ഞു. താന്‍ ഒറ്റയ്ക്ക് താമസിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതെന്നും നടി പറഞ്ഞു.
ശ്രീനിവാസിനെ തനിക്ക് അറിയാമെന്നും എന്നാല്‍ തങ്ങള്‍ തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് ശ്വേതാ പറഞ്ഞു. ചില സിനിമകളുടെ ആവശ്യവുമായി ബന്ധപ്പെട്ട് ശ്രീനിവാസിനെ പരിചയപ്പെട്ടിരുന്നു. പരിചയത്തിന്റെ പേരില്‍ അയാളുടെ നമ്പര്‍ ഫോണില്‍ സേവ് ചെയ്തിട്ടുണ്ട്്. ബാക്കി എല്ലാം അമ്മ പറയുന്ന കള്ളമാണെന്നാണ് ശ്വേതായുടെ വിശദീകരണം.
ബാക്ക് ബെഞ്ച് സ്റ്റുഡന്റ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ നടയാണ് ശ്വേതാ റെഡ്ഢി.
Get real time update about this post categories directly on your device, subscribe now.
Discussion about this post