ബിഗ് ബിയെ തേടി ക്രിസ് ഗെയ്‌ലിന്റെ സ്‌നേഹസമ്മാനം; ബച്ചന്റെ സിനിമകള്‍ ഏറെ ഇഷ്ടമെന്ന് ഗെയ്ല്‍; ഈ സ്‌നേഹം അറിഞ്ഞില്ലല്ലോയെന്ന് ബച്ചന്റെ മറുപടി

മുംബൈ: ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ അമിതാഭ് ബച്ചനെ തേടി വെസ്റ്റ്ഇന്‍ഡീസ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്‌ലിന്റെ സ്‌നേഹസമ്മാനം. അവിചാരിതമായെത്തിയ സമ്മാനം ബിഗ് ബിയെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. സമ്മാനം എന്താണെന്നല്ലേ. ഗെയ്ല്‍ തന്നെ കയ്യൊപ്പിട്ട സ്വന്തം ബാറ്റ്. സ്പാര്‍ടണ്‍.
ഗെയ്‌ലിന്റെ ഈ സ്‌നേഹം താന്‍ അറിയാതെ പോയല്ലോ എന്നാണ് ബിഗ് ബി ഇതിനു മറുപടി നല്‍കിയത്.

തനിക്ക് ബിഗ് ബിയുടെ സിനിമകളും സ്റ്റൈലും ഏറെ ഇഷ്ടമാണെന്ന് ക്രിസ് ഗെയ്ല്‍ ട്വീറ്റ് ചെയ്തു. തന്റെ ബാറ്റ് സമ്മാനമായി കൊടുക്കുന്നതില്‍ ഏറെ അഭിമാനമുണ്ടെന്നും ഗെയ്ല്‍ ട്വീറ്റ് ചെയ്തു. ആദരം സ്വീകരിക്കുന്നതില്‍ ഏറെ സന്തോഷമെന്ന് അമിതാഭ് റീട്വീറ്റ് ചെയ്തു. എന്നെ താങ്കള്‍ക്ക് അറിയാമായിരുന്നു എന്നു പോലും ഞാന്‍ അറിഞ്ഞിരുന്നില്ല. അനുഗൃഹീതനായി. ഞങ്ങള്‍ എല്ലാവരും താങ്കളുടെ ആരാധകരാണെന്നും ബിഗ് ബി ട്വീറ്റ് ചെയ്തു.  

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News