ഫ്രീഡം 251 സ്മാര്‍ട്‌ഫോണ്‍; വാങ്ങിയ പണം കമ്പനി തിരിച്ചു നല്‍കും; ഫോണ്‍ തയാറായിക്കഴിഞ്ഞാല്‍ കാഷ് ഓണ്‍ ഡെലിവറി മാത്രമെന്ന് റിപ്പോര്‍ട്ട്

നോയ്ഡ: ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്‌ഫോണെന്ന പേരില്‍ പുറത്തിറങ്ങാനിരിക്കുന്ന ഫ്രീഡം251 നായി വാങ്ങിയ പണം തിരികെ നല്‍കാനൊരുങ്ങി നിര്‍മാതാക്കളായ റിംഗിംഗ് ബെല്‍സ്. ആദ്യത്തെ മുപ്പതിനായിരം ബുക്കിംഗുകള്‍ക്കാണ് കമ്പനി പണം വാങ്ങിയത്. എന്നാല്‍ ഈ പണം തിരികെ നല്‍കി, ഫോണ്‍ തയാറാകുമ്പോള്‍ കാഷ് ഓണ്‍ ഡെലിവറി രീതിയില്‍ ഉപഭോക്താക്കള്‍ക്ക് എത്തിച്ചു നല്‍കാനാണ് കമ്പനിയുടെ പദ്ധതി.

പ്രീബുക്കിംഗ് ആരംഭിച്ച ആദ്യത്തെ ദിവസം തന്നെ കമ്പനിയുടെ വെബ്‌സൈറ്റ് തകരാറിലായിരുന്നു. പലര്‍ക്കും ഏറെ മണിക്കൂറുകള്‍ കാത്തിരുന്നിട്ടും ബുക്ക് ചെയ്യാനായില്ല. രണ്ടാമത്തെ ദിവസം വെബ്‌സൈറ്റ് തകരാര്‍ പരിഹരിച്ചു. ഇതോടെ ബുക്കിംഗിന് സൗകര്യമായെങ്കിലും പെയ്‌മെന്റ് നടത്തിയിരുന്നില്ല. പെയ്‌മെന്റ് നടത്താനുള്ള ലിങ്ക് പിന്നീട് ഇ മെയിലില്‍ അയച്ചുനല്‍കാമെന്നായിരുന്നു ബുക്കിംഗ് നടത്തിയവരെ അറിയിച്ചിരുന്നത്.

ഇത്തരത്തില്‍ ആര്‍ക്കും ഇമെയില്‍ ലഭിക്കാതിരുന്നപ്പോള്‍ കമ്പനിയും ഫ്രീഡം 251 ഫോണും തട്ടിപ്പാണെന്ന സംശയമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് വാങ്ങിയപണം തിരികെ നല്‍കാനും ഫോണ്‍ കാഷ് ഓണ്‍ ഡെലിവറി രീതിയില്‍ ഉപഭോക്താക്കള്‍ക്കെത്തിക്കാനും കമ്പനി തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. കമ്പനിയുടെ വിശ്വാസ്യത വര്‍ധിപ്പിക്കാനും ഇടപാടുകള്‍ സുതാര്യമാണെന്നു വ്യക്തമാക്കാനുമാണ് തീരുമാനമെന്നു കമ്പനി പ്രസിഡന്റ് അശോക് ഛദ്ദ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News