ഫഹദിനെ വിട്ടുകളയാന്‍ പറ്റാതിരുന്നതുകൊണ്ടാണ് 19-ാം വയസില്‍ ഭാര്യയായതെന്നു നസ്‌റിയ; നേരത്തെ വിവാഹിതയായതുകൊണ്ട് ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല

ഫഹദ് ഫാസിലിനെപ്പോലെ ഒരാളെ ജീവിതത്തില്‍ നഷ്ടപ്പെടുത്താന്‍ കഴിയാതിരുന്നതുകൊണ്ടാണ് പത്തൊമ്പതാം വയസില്‍ വിവാഹിതയായതെന്നു നസ്‌റിയ. പന്ത്രണ്ടു വയസു മൂത്ത ഫഹദിനെ എന്തുകൊണ്ടു വിവാഹം ചെയ്‌തെന്ന ഒരു സിനിമാ പ്രസിദ്ധീകരണത്തിന്റെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു നസ്‌റിയ.

ഇരുപത്താറു വയസാകുമ്പോള്‍ വിവാഹം ചെയ്യാമെന്നായിരുന്നു താന്‍ കരുതിയിരുന്നത്. അതിനിടയിലാണ് ഫഹദിനെ കണ്ടു മുട്ടിയത്. തനിക്ക് ജീവിതത്തില്‍ ഇതിനേക്കാള്‍ നല്ലൊരു പങ്കാളിയെക്കിട്ടില്ലെന്നു തോന്നി. അതുകൊണ്ടു ഫഹദിനെ വിട്ടുകളയാനാകില്ലായിരുന്നുവെന്നും നസ്‌റിയ പറഞ്ഞു. 2014 ഓഗസ്റ്റ് 21നു തിരുവനന്തപുരത്തായിരുന്നു ഇവരുടെ വിവാഹം.

നേരത്തേ വിവാഹം കഴിച്ചതുകൊണ്ടു തനിക്കു നഷ്ടമൊന്നുമുണ്ടായിട്ടില്ല. മാറ്റങ്ങളുമുണ്ടായിട്ടില്ല. വിവാഹത്തിന് മുമ്പെങ്ങനെയായിരുന്നോ അതേപോലെ തന്നെയാണ് ജീവിക്കുന്നത്. വ്യക്തി ജീവിതത്തില്‍ നിയന്ത്രണങ്ങളോടെ ഇടപെടുന്ന ഭര്‍ത്താവല്ല ഫഹദ്. എല്ലാ സ്വാതന്ത്ര്യവും അനുവദിച്ചു തരുന്നുണ്ട്. തനിക്കിഷ്ടമുള്ള ഒരു കാര്യവും ചെയ്യേണ്ടെന്ന് ഇതുവരെ ഫഹദ് പറഞ്ഞിട്ടില്ല. ഫഹദിന് ഇഷ്ടമില്ലാത്തതിനാലാണ് താന്‍ സിനിമയിലേക്കു മടങ്ങി വരാത്തതെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്.

വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോഴേ എപ്പോഴാണ് അഭിനയിക്കാന്‍ തുടങ്ങുന്നതെന്നു ചോദിച്ചയാളാണ് ഫഹദ്. തനിക്കിഷ്ടപ്പെട്ട സിനിമ വന്നാല്‍ അഭിനയിക്കുന്നതില്‍ എതിര്‍പ്പൊന്നുമില്ല. കഥയും സന്ദര്‍ഭവുംകേട്ട ശേഷം തീരുമാനിക്കും. ഈവര്‍ഷം തന്നെ തന്റെ മടങ്ങിവരവുണ്ടാകാനാണ് സാധ്യത.

സമീര്‍ താഹിര്‍ ഇല്ലായിരുന്നെങ്കില്‍ തങ്ങളുടെ പ്രണയം വളരെ പെട്ടെന്നു ചര്‍ച്ചയാകില്ലായിരുന്നു. രഹസ്യം പൊളിച്ചത് സമീറാണ്. ബാംഗ്ലൂര്‍ ഡേയ്‌സിന്റെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. സെറ്റില്‍വച്ച് തന്നെ ആരും വഴക്കു പറയരുതെന്നും എല്ലാവര്‍ക്കും വേണ്ടപ്പെട്ട ഒരാളുടെ ജീവിതത്തിലെ പ്രധാനഭാഗമായി താന്‍ മാറുമെന്നാണ് സമീര്‍ പറഞ്ഞത്. അതോടെ ആളുകള്‍ അതു കണ്ടെത്തുകയായിരുന്നെന്നും നസ്‌റിയ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News