സിപിഐഎം സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം മാത്രമെന്ന് കോടിയേരി; എല്ലാം പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കും

ദില്ലി: തെരഞ്ഞെടുപ്പിനു മുമ്പ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്ന ശീലം സിപിഐഎമ്മിനില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം മാത്രമാണ് സ്ഥാനാര്‍ത്ഥികളുടെ കാര്യം സിപിഐഎം ആലോചിക്കാറുള്ളത്. ഇതുസംബന്ധിച്ച കാര്യങ്ങള്‍ എല്ലാം പാര്‍ട്ടി സംസ്ഥാന സമിതി തീരുമാനിക്കുകയും ഇക്കാര്യങ്ങള്‍ പൊളിറ്റ്ബ്യൂറോയിലും കേന്ദ്രകമ്മിറ്റിയിലും ചര്‍ച്ച ചെയ്ത് അന്തിമരൂപം നല്‍കുമെന്നും കോടിയേരി പറഞ്ഞു.

രാജ്യസഭയിലേക്ക് ഒഴിവുവരുന്ന സീറ്റില്‍ ആരു മത്സരിക്കണം എന്നു തീരുമാനിച്ചിട്ടില്ല. ഇക്കാര്യം എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്ത ശേഷമേ സിപിഐഎമ്മില്‍ ചര്‍ച്ചയെക്കെടുക്കൂ എന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News